SignIn
Kerala Kaumudi Online
Friday, 23 October 2026 11.42 AM IST

റേഷൻ വിതരണം തടസപ്പെടുന്നു

കൊട്ടാരക്കര: താലൂക്കിലെ റേഷൻ കടകളിൽ ജനുവരിയിൽ വിതരണം ചെയ്യേണ്ട റേഷൻ സാധനങ്ങൾ ഇതുവരെ പൂ‌ർണമായും എത്തിയിട്ടില്ല. താലൂക്കിലെ 339 റേഷൻ കടകളിൽ ഇന്നലെ വരെ

റേഷൻ വിതരണത്തിനായി എത്തിച്ചിട്ടുള്ളത് ഭാഗീകമായി മാത്രമാണ്. റേഷൻ കരാറുകാർ ജനുവരി ഒന്നുമുതൽ ആരംഭിച്ച അനിശ്ചികാല സമരം 25വരെ നീണ്ടു നിന്നതിന്റെ ഫലമായാണ് താലൂക്കിൽ റേഷൻ വിതരണം താളം തെറ്റിയത്. ഈ സാഹചര്യം മനസിലാക്കി ജനുവരി മാസത്തെ റേഷൻ വാങ്ങാനുള്ള തീയതി ദീർഘിപ്പിച്ചു നൽകുകയോ ഫെബ്രുവരിമാസത്തെ റേഷന്റെ കൂടെ വാങ്ങാൻ അനുവദിക്കുകയോ വേണമെന്ന് ഓൾ കേരള റേഷൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് തൃക്കണ്ണമംഗൽ ജോയിക്കുട്ടി, താലൂക്ക് പ്രസിഡന്റ് ജയചന്ദ്രൻ കാട്ടാമ്പള്ളി എന്നിവർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENBE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL