
കൊല്ലം: ആലത്തൂർ എസ്.എൻ കോളേജ് ഗ്രൗണ്ടിൽ നടന്ന ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിലിന്റെ സോൺ 3 ഇന്റർ കോളേജിയേറ്റ് സ്റ്റാഫ് ക്രിക്കറ്റ് ടൂർണമെന്റിൽ ഷോർണൂർ എസ്.എൻ കോളേജ് ജേതാക്കളായി.
ആലത്തൂർ എസ്.എൻ കോളേജ് രണ്ടാം സ്ഥാനവും നാട്ടിക എസ്.എൻ കോളേജ് മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് എസ്.എൻ.ഡി.പി യോഗം കൗൺസിലറും എസ്.എൻ ട്രസ്റ്റ് എക്സി.അംഗവുമായ പി.സുന്ദരൻ സമ്മാനദാനം നിർവഹിച്ചു. ആർ.ഡി.സി കൺവീനർ എ.എൻ.അനുരാഗ്, പ്രിൻസിപ്പൽ പ്രവീണ വിജയൻ, ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.വിഷ്ണു, സംസ്ഥാന സെക്രട്ടറി ഡോ. ആർ.വി.സുമേഷ്, ബഡിംഗ് സയന്റിസ്റ്റ് കോ- ഓർഡിനേറ്റർ ആർ.ദിവ്യ, ഐ.ക്യു.എ.സി കോ ഓർഡിനേറ്റർ ഡോ. എസ്.ദിവ എന്നിവർ പങ്കെടുത്തു. മാൻ ഒഫ് ദി മാച്ചും സീരീസുമായി അനീഷ് രാജപ്പൻ, ബെസ്റ്റ് ബാറ്റ്സ്മാനായി ഡോ.കെ.ആർ.ജിജു, ഓൾ റൗണ്ടർ ഒഫ് മാച്ചായി എൻ.എസ്.ശ്രീജി എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |