കൊല്ലം: സി.പി.ഐ കുരീപ്പുഴ ബ്രാഞ്ച് സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം ഹണി ബഞ്ചമിൻ ഉദ്ഘാടനം ചെയ്തു. ജോർജ് കുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി അംഗം ഡി.സുകേശൻ, ലോക്കൽ സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ, ശോഭ ജോസഫ്, വി.എസ്.ഷാജി, സുകേശൻ ചൂലിക്കാട്, ഡോ.അനുജ, എസ്.അനിൽകുമാർ എന്നിവർ സംസാരിച്ചു. സ്റ്റാൻഡിലാവൂസ്, നെറ്റോ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മടയ്ക്കൽ മുക്ക് - പാണാമുക്കം പാത നവീകരണം പൂർത്തിയാക്കുക, കളീലിൽ പടിഞ്ഞാറ്റതിൽ മുക്ക് -പാണാമുക്കം റോഡ് ടാർ ചെയ്യുക എന്നീ ആവശ്യങ്ങൾ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഫ്രാൻസിസ് ലാലുവിനെ സെക്രട്ടറിയായും മാരിയപ്പനെ അസി. സെക്രട്ടറിയായും തിവരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |