SignIn
Kerala Kaumudi Online
Friday, 23 October 2026 12.31 AM IST

സിദ്ധാർത്ഥ സാഹിത്യ ക്യാമ്പ്

കൊല്ലം: സിദ്ധാർത്ഥ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ദ്വിദിന സാഹിത്യ ക്യാമ്പ് 8ന് ആരംഭിക്കും. രാവിലെ 10ന് കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. പള്ളിമൺ സിദ്ധാർത്ഥ ഗ്രീൻ ക്യാമ്പസിൽ നടക്കുന്ന ക്യാമ്പിൽ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 35 എഴുത്തുകാർ പങ്കെടുക്കും. പ്രസന്നരാജൻ, എം.ബി.മനോജ്, രോഷ്‌നി സ്വപ്‌ന, ജയൻ മഠത്തിൽ, കെ.സജീവ്‌കുമാർ, രതീഷ് ഇളമാട്, ഡോ. മുഹമ്മദ് കബീർ എന്നിവർ ക്ലാസുകൾ നയിക്കും. പൊതുജനങ്ങൾക്ക് എഴുത്തുകാരുമായി സംവദിക്കാനുള്ള അവസരവുമുണ്ടാകും.

ഈ വർഷത്തെ സിദ്ധാർത്ഥ ഫൌണ്ടേഷൻ അവാർഡ് ലഭിച്ച വി.ഷിനിലാലിന് 8ന് വൈകിട്ട് നടക്കുന്ന പൊതുചടങ്ങിൽ പ്രസന്നരാജൻ അവാർഡ് നൽകും. രാജീവ് ചാത്തിനാംകുളത്തിന് സ്പെഷ്യൽജൂറി പുരസ്‌കാരം നൽകും.

9ന് വൈകിട്ട് നടക്കുന്ന സമാപന ചടങ്ങിൽ സിദ്ധാർത്ഥ ഫൌണ്ടേഷൻ സെക്രട്ടറി സുരേഷ് സിദ്ധാർത്ഥ ക്യാമ്പംഗങ്ങൾക്ക് സർട്ടിഫിക്കറ്റും മൊമന്റോയും നൽകും. ഇളവൂർ ശ്രീകുമാറാണ് ക്യാമ്പ് ഡയറക്ടർ.

പത്രസമ്മേളനത്തിൽ സിദ്ധാർത്ഥ ഫൗണ്ടേഷൻ സെക്രട്ടറി സുരേഷ് സിദ്ധാർത്ഥ, ക്യാമ്പ് ഡയറക്ടർ ഇളവൂർ ശ്രീകുമാർ, കോ- ഓർഡിനേറ്റർ പള്ളിമൺ പ്രേംഷാജ്, ജയൻ മഠത്തിൽ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL