SignIn
Kerala Kaumudi Online
Thursday, 22 October 2026 9.19 PM IST

ശക്തികുളങ്ങരയിൽ ഐസ് പ്ലാന്റിൽ അമോണിയം ചോർച്ച

കൊല്ലം: ശക്തികുളങ്ങരയിലെ ഐസ് പ്ലാന്റിൽ അമോണിയം ചോർന്നത് പരിഭ്രാന്തി പടർത്തി. ഇന്നലെ രാവിലെ 8.30 ഓടെയാണ് സംഭവം. ശക്തികുളങ്ങര പോർട്ട് റോഡിൽ പുതുതായി നിർമ്മിച്ച പ്ലാന്റിലാണ് വാതകച്ചോർച്ച ഉണ്ടായത്. പരിസരത്ത് വാതകം വ്യാപിച്ചതോടെ പരിസരവാസികളായ ഒട്ടേറെപ്പേർക്ക് ശ്വാസ തടസം അനുഭവപ്പെട്ടു. ഗ്രൗണ്ട് ലെവലിലുള്ള അമോണിയം ടാങ്കിൽ നിന്ന് വാതകം മുകളിലെ ടാങ്കിലേക്ക് മാറ്റുന്നതിനിടെ വലിയ ശബ്ദത്തോടെ സേഫ്ടി വാൽവ് ഊരിത്തെറിക്കുകയും അമോണിയം ചുറ്റും പരക്കുകയുമായിരുന്നു. മർദ്ദം കൂടിയതിനെ തുടർന്നാണ് ഇത്തരത്തിൽ അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പ്ലാന്റിലെ ജീവനക്കാരനായ ഷാജി ഉടൻ തന്നെ വാൾവ് അടച്ചതിനാൽ വൻ അപകടം ഒഴിവായി. ശാരീരിക ബുദ്ധിമുട്ടുണ്ടായവരെ പ്രാഥമിക ശുശ്രൂഷ നൽകി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ചാമക്കടയിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL