കൊല്ലം: കാവനാട് മാർക്കറ്റ് നവീകരണവുമായി ബന്ധപ്പെട്ട് കച്ചവടം ചെയ്യുന്ന സ്ത്രീകൾക്ക് പുതിയ സ്ഥലം കണ്ടെത്തി അവിടെ പ്രാഥമിക സൗകര്യങ്ങൾ ഉൾപ്പടെ ശരിയാക്കിയതിന് ശേഷമേ നിലവിലെ മാർക്കറ്റിൽ നിന്ന് മത്സ്യത്തൊഴിലാളികളെ ഒഴിപ്പിക്കാവൂ എന്ന് കോൺഗ്രസ് ശക്തികളങ്ങര നോർത്ത് മണ്ഡലം കമ്മിറ്റി കോർപ്പറേഷൻ അധികൃതരോട് ആവശ്യപ്പെട്ടു. കോൺഗ്രസ് ശക്തികുളങ്ങര നോർത്ത് മണ്ഡലം പ്രസിഡന്റ് കിടങ്ങിൽ സന്തോഷ്, ബ്ലോക്ക് പ്രസിഡന്റ് മേച്ചേഴത്ത് ഗിരീഷ്, നേതാക്കളായ കെ.അനിൽകുമാർ, അൽഫോൺസ് ഫിലിപ്പ്, സേവ്യർ മത്യാസ്, സുനിൽ ലോറൻസ്, ഉല്ലാസ് ചെമ്പകശേരി, മനോജ് പാഞ്ചിക്കാട്ട്, എം.യേശുദാസ്, ശ്രീദേവൻ, റെക്സ് ഹരോൾഡ്, ജോസ് റിച്ചാർഡ്, ശ്രീദേവി, ശാരിക, ബെൻസിലി, ജിജോ ജോസഫ്, ദേവരാജൻ, ഷാജി ബെൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |