കരുനാഗപ്പള്ളി. മരുതൂർ കുളങ്ങര ശ്രീ മഹാദേവ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി പ്രമുഖ ശാസ്ത്രജ്ഞനും കേരള സംസ്ഥാന ജൈവ വൈവിദ്ധ്യബോർഡ് ചെയർമാനുമായ ഡോ.എൻ.അനിൽകുമാറിന് ശ്രേഷ്ഠ സേവാ പുരസ്കാരം നൽകി ആദരിച്ചു. കേരള ശാസ്ത്ര സാങ്കേതിക കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ.എ.സാബുവിനെയും ചടങ്ങിൽ ആദരിച്ചു. സി.ആർ.മഹേഷ് എം.എൽ.എ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രശസ്ത സംവിധായകൻ രാജസേനൻ പുരസ്കാരം വിതരണം ചെയ്തു. രാജീവ് മാമ്പറ അദ്ധ്യക്ഷനായി. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ റെജി ഫോട്ടോ പാർക്ക് സജീവ് മാമ്പറ, കൗൺസിലർ സതീഷ് തേവനത്ത്, ഉണ്ണികൃഷ്ണൻ മാമ്പറ, ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ സുരേഷ് വിശാഖം, എൻ.പൊന്നൻ എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |