SignIn
Kerala Kaumudi Online
Friday, 23 October 2026 6.42 PM IST

ഹോം ഷോപ്പ് പദ്ധതി രണ്ടാം ഘട്ടവുമായി കുടുംബശ്രീ

home-shop

കൊല്ലം: കുടുംബശ്രീ ഉത്പന്നങ്ങൾ വീട്ടുപടിക്കലെത്തിക്കുന്ന ഹോംഷോപ്പ് പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കം. ശാസ്താംകോട്ട, ചിറ്റുമല, ചവറ ബ്ലോക്കുകളിലാണ് പദ്ധതി ആരംഭിക്കുന്നത്. ഉത്പന്നങ്ങൾ വീടുകളിൽ എത്തിക്കാനുള്ള ഹോം ഷോപ്പ് ഓണർമാരുടെ തിരഞ്ഞെടുപ്പാണ് നിലവിൽ നടക്കുന്നത്.

പ്രവർത്തനം നിരീക്ഷിക്കാൻ അഞ്ചുപേരടങ്ങുന്ന മാനേജ്മെന്റ്‌ സംഘവുമുണ്ട്. ഒരു വാർഡിൽ ഒരു ഹോം ഷോപ്പ് ഓണർ അല്ലെങ്കിൽ 150 വീടുകൾക്ക് ഒരു ഹോം ഷോപ്പ് ഓണർ എന്ന നിലയിലാണ് കണ്ടെത്തുന്നത്. ഓച്ചിറ ബ്ലോക്കിലാണ് ജില്ലയിൽ ആദ്യമായി ഹോംഷോപ്പ് സംവിധാനം ആരംഭിച്ചത്. പദ്ധതി വിജയകരമായതോടെയാണ് ശാസ്താംകോട്ട, ചിറ്റുമല,ചവറ ബ്ലോക്കുകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.

കെ ലിഫ്ട് പദ്ധതിയുടെ ഭാഗമായി നടക്കുന്ന ഹോം ഷോപ്പ് പദ്ധതിയിലൂടെ 430 കുടുംബശ്രീ അംഗങ്ങൾക്ക് നാല് ബ്ലോക്കുകളിലായി തൊഴിൽ ലഭിക്കും. സി.ഡി.എസുകളിൽ പദ്ധതിയുടെ ഏകോപനം, ഹോം ഷോപ്പർ ഓണർമാരുടെ മോണിറ്ററിംഗ് എന്നിവയുമായി ബന്ധപ്പെട്ട് സി.എൽ.സി (ക്ലസ്റ്റർ ലെവൽ കോ ഓർഡിനേറ്റർ) സംവിധാനം പ്രയോജനപ്പെടുത്തിയാണ് പദ്ധതിയുടെ നടത്തിപ്പ്. കുടുംബശ്രീ ഉത്പന്നങ്ങൾ ഹോം ഷോപ്പ് സംവിധാനത്തിലൂടെ വിപണിലെത്തിക്കുന്നതിലൂടെ സംരംഭകർക്ക് അധിക വരുമാനവും ലഭിക്കും.

വനിതകൾക്ക് സ്ഥിരം ജോലിയും വരുമാനവും

 കുടുംബശ്രീ സംരംഭകരുടെ ഭക്ഷ്യ-ഭക്ഷ്യേതര ഉത്പന്നങ്ങൾ വീടുകളിലെത്തും

 പ്രദേശിക ഉത്പാദന യൂണിറ്റുകളുടെ മായമില്ലാത്തതും വിഷമുക്തവുമായ ഉത്പന്നങ്ങൾക്ക് സുസ്ഥിരവിപണി ലഭിക്കും

 ഉത്പാദനരംഗത്തും വിപണന രംഗത്തും വനിതകൾക്ക് സ്ഥിരം ജോലിയും വരുമാനവും

 കൂടാതെ ഹോം ഷോപ്പുകൾവഴി പ്രാദേശിക സാമ്പത്തിക വികസനവും ലക്ഷ്യം

ഓച്ചിറ ബ്ലോക്കിൽ പദ്ധതി വിജയകരമാണ്. ജില്ലയിലെ എല്ലാ ബ്ലോക്കുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

കുടുംബശ്രീ അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL