കൊല്ലം: അടഞ്ഞുകിടക്കുന്ന കശുഅണ്ടി ഫാക്ടറികൾ തുറന്ന് പ്രവർത്തിപ്പിക്കുക, കശുഅണ്ടി മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, ഇ.എസ്.ഐ, പി.എഫ് പ്രശ്നങ്ങൾ പരിഹരിക്കുക, കൂലി വർദ്ധന നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 18ന് കശുഅണ്ടി തൊഴിലാളി കേന്ദ്ര കൗൺസലിന്റെ (എ.ഐ.ടി.യു.സി) ആഭിമുഖ്യത്തിൽ കൊല്ലം ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ കൂട്ടധർണ നടത്താൻ കേന്ദ്ര കൗൺസിൽ യോഗം തീരുമാനിച്ചു.
കേന്ദ്ര സർക്കാരിന്റെ വികലമായ നയം മൂലം ഇ.എസ്.ഐ ആനുകൂല്യം ലഭിക്കുന്നില്ലെന്ന് മാത്രമല്ല പി.എഫ് പെൻഷനിലും നിഷേധിക്കുന്ന വ്യവസ്ഥകൾ കൊണ്ടുവരുന്നു. വിഷയങ്ങൾക്ക് പരിഹാരം കാണാനാണ് സമരം സംഘടിപ്പിക്കുന്നത്. പ്രസിഡന്റ് ജി.ബാബു അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ജി.ലാലു, കെ.പി.വിശ്വ വത്സലൻ, ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ, അയത്തിൽ സോമൻ, വി.സുഗതൻ, ബി.രാജു, മടവൂർ നാസർ, എം.സുരേന്ദ്രൻ, എ.ജി.രാധാകൃഷ്ണൻ, ടി.സുധാകരൻ പിള്ള എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |