ചോഴിയക്കോട് : മിൽപ്പാലം ഭാഗത്തു ആറ്റിനോട് ചേർന്നുള്ള കുളത്തൂപ്പുഴ വനമേഖലയിൽ പെട്ട മൈലമൂട് സെക്ഷനിലെ ഇടവനത്തിൽ ഇന്നലെ ഉച്ചയ്ക്ക് തീ പിടിത്തമുണ്ടായി. വീണ് കിടക്കുന്ന കൂറ്റൻ മരത്തിനുൾപ്പെടെ തീപ്പിടിച്ചു.. മരം പൂർണമായും കത്തി നശിച്ചു. ഇന്നലെ രാവിലെ കുറച്ചു ചെറുപ്പക്കാർ ഈ മരത്തിനു സമീപം ഇരുന്നു ഭക്ഷണം പാചകം ചെയ്തു കഴിച്ചെന്നും ശരിയായ രീതിയിൽ അവർ തീ അണക്കാതെ പോയതാണ് തീപിടിത്തത്തിന് കാരണമായതെന്നും നാട്ടുകാർ പറയുന്നു. വിവരം നാട്ടുകാർ കുളത്തുപ്പുഴ റേഞ്ച് ഫോറസ്റ്റ് ഓഫീസർ അരുൺ രാജേന്ദ്രനെ വിവരം അറിയിച്ചതിനെ തുടർന്ന് കുളത്തുപ്പുഴ വനപാലകരും വനം വാച്ചർമാരും സമീപവാസികളുമെത്തി തീ നിയന്ത്രണവിധേയമാക്കി. തീയിട്ടവർക്കെതിരെ ശക്തമായ നിയമനടപടിയെടുക്കുമെന്ന് കുളത്തൂപ്പുഴ റേഞ്ച് ഫോറസ്റ്റ് ഓഫീസർ അരുൺ രാജേന്ദ്രൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |