SignIn
Kerala Kaumudi Online
Friday, 23 October 2026 8.43 PM IST

പെൻഷണേഴ്സ് അസോ. പ്രതിഷേധ മാർച്ച്

pension
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുന്നിൽ നടത്തിയ ബഡ്‌ജറ്റ് വിരുദ്ധ ധർണ സംസ്ഥാന ട്രഷറർ പി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ആറ് ഗഡു ക്ഷാമാശ്വാസം നിലനിറുത്തി ഒരു ഗഡു മാത്രം അനുവദിക്കുകയും മാസങ്ങൾക്ക് മുമ്പ് കവർന്നെടുത്ത 79 മാസത്തെ 198 ശതമാനം ക്ഷാമാശ്വാസ കുടിശ്ശിക പ്രഖ്യാപിക്കാതിരിക്കുകയും ചെയ്ത നിലപാട് പ്രതിഷേധാർഹമാണെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ പി.ഗോപാലകൃഷ്ണൻ.

പന്ത്രണ്ടാം പെൻഷൻ പരിഷ്കരണ നടപടികൾ ബഡ്‌ജറ്റിൽ പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് അസോസിയേഷൻ ജില്ലാ കമ്മിറ്റി കളക്ടേറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വാര്യത്ത് മോഹൻകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം.സുജയ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജി.ബാലചന്ദ്രൻ പിള്ള, ബി.സതീശൻ, ഡി.അശോകൻ, ജി.അജിത്ത് കുമാർ, എൽ.ശിവപ്രസാദ്, ജി.ദേവരാജൻ, എം.എ.മജീദ് ബി.ജി.പിള്ള, ജെ.സുനിൽ ജോസ്, പി.രാജേന്ദ്രൻ പിള്ള, ബി.പ്രേംചന്ദ്, എം.അബ്ദുൽ സലാം, ഡി.രാധാകൃഷ്ണൻ, വി.മധുസൂദനൻ, ഉമറുദ്ദീൻ, ആർ.അജിത്ത് കുമാർ, എൻ.രാമചന്ദ്രൻ പിള്ള, ഡി.രമേശൻ പിള്ള, രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL