SignIn
Kerala Kaumudi Online
Friday, 23 October 2026 5.06 AM IST

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മാതൃ ശിശു പരിചരണകേന്ദ്രം നിർമ്മാണം പാതിവഴിയിൽ

photo-
പടം : താലൂക്ക് ആശുപത്രിയിലെ നിർമ്മാണം നടന്നു വരുന്ന മാതൃ- ശിശു പരിചരണ കേന്ദ്രം

പോരുവഴി: നൂറുകണക്കിന് സാധാരണക്കാരായ ആളുകൾ ദിനംപ്രതി ചികിത്സ തേടിയെത്തുന്ന ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞ് നീങ്ങുന്നതിനാൽ രോഗികൾ വലയുന്നു.

ആശുപത്രിയുടെ ദൈനം ദിന പ്രവർത്തനങ്ങളെപ്പോലും ഇത് സാരമായി ബാധിച്ചിട്ടുണ്ട്.

3.3 കോടി ചെലവിൽ മാതൃശിശു പരിചരണ കേന്ദ്രം നിർമ്മാണം മാസങ്ങൾക്ക് മുമ്പ് തുടങ്ങിയെങ്കിലും ഇഴഞ്ഞു നീങ്ങുകയാണ്. നിർമ്മാണ പ്രവർത്തനത്തിന് വേണ്ടി പ്രധാന കവാടം അടച്ചതിനാൽ ശാസ്താംകോട്ട പഞ്ചായത്ത് ഓഫീസിന് സമീപത്തെ ഇടുങ്ങിയ വഴിയിലൂടെ മാത്രമാണ് ആശുപത്രിയിലെത്താൻ കഴിയുന്നത്.

ആശുപത്രിയിൽ എത്തിയാലും ഒ.പി ടിക്കറ്റ് കൗണ്ടർ എവിടെയെന്നോ ഡോക്ടറെ കാണാൻ എവിടെ പോകണമെന്നോ അറിയാൻ കഴിയാത്ത അവസ്ഥയാണ്.

നി‌ർമ്മാണം വൈകി ഫണ്ട് നഷ്ടമായി

മാതൃ ശിശു കേന്ദ്രം പണിയുന്നതിന് സംസ്ഥാന സ‌ർക്കാർ 2016 - 17 ലാണ് തുക അനുവദിച്ചത്. 2018 - 19ൽ പി.ഡബ്ലു. ഡി പ്ലാൻ തയ്യാറാക്കി നൽകി. 3 നിലകളുള്ള കെട്ടിടം ഒരു വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കി എൻ.എച്ച്.ആർ എമ്മിന് കൈമാറണമെന്നും എൻ.എച്ച്.ആർ.എം ഇതിനോടൊപ്പം 6 കോടി രൂപ കൂടി ചെലവഴിച്ച് വിപുലമായ കെട്ടിട സമുച്ചയം തീർക്കുമെന്നുമായിരുന്നു വ്യവസ്ഥ. എന്നാൽ ആദ്യത്തെ കെട്ടിടം പണി നീണ്ടു പോയതോടെ അനുവദിച്ച തുകയ്ക്ക് പ്ലാൻ പ്രകാരം കെട്ടിടം പണി നടത്താൻ കഴിയാതെ വന്നതോടെ നിരവധി തവണ പ്ലാനിൽ മാറ്റം വരുത്തി. നിലവിൽ മാതൃ ശിശു സംരക്ഷണ കേന്ദ്ര നിർമ്മാണം ഒരു നിലയായി ചുരുക്കുകയും ചെയ്തു. ഇതിന്റെ പണി പൂർത്തിയാക്കി കഴിഞ്ഞ മാർച്ചിൽ കൈമാറണമെന്ന് അന്തിമ നിർദ്ദേശം വന്നങ്കിലും പണി ഇപ്പോഴും ഇഴഞ്ഞ് നീങ്ങുകയാണ്. ഇതോടെ എൻ.എച്ച്.ആർ.എമ്മിന്റെ ഫണ്ട് പ്രയോജനപ്പെടുത്താൻ കഴിയാത്ത സാഹചര്യമാണ്.

എമർജൻസി ബ്ലോക്ക് നിർമ്മാണം

ആശുപത്രി വികസനത്തിന് വേണ്ടി പഞ്ചായത്തിന്റെ അധിനതയിൽ ഉണ്ടായിരുന്ന 50 സെന്റ് വസ്തു ഏറ്റെടുത്തെങ്കിലും തുടർ നടപടികൾ പൂർത്തിയാക്കാത്തതിനാൽ എമർജൻസി ബ്ലോക്ക് നിർമ്മാണത്തിന് വേണ്ടി എൻ.എച്ച്.ആർ എം അനുവദിച്ച 8 കോടി രൂപയും നഷ്ടപ്പെട്ട അവസ്ഥയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL