
കൊല്ലം: ഇടിയുടെ പാരമ്പര്യം നില നിറുത്തി കൊല്ലത്തിന്റെ പടയോട്ടം. സി.പി .എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സ്‌പോർട്‌സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ബോക്‌സിംഗ് ചാംപ്യൻഷിപ്പിലാണ് എതിരാളികളെ നിഷ്പ്രഭരാക്കി കൊല്ലം ജേതാക്കളായത്. പുരുഷ വിഭാഗത്തിലും വനിത വിഭാഗത്തിലും മറ്റുള്ളവർ കൊല്ലത്തിന്റെ ബോക്‌സിംഗ് പാരമ്പര്യത്തിന് വെല്ലുവിളിയായില്ല. ദ്രോണാചാര്യ അവാർഡ് ജേതാവ് ഡി.ചന്ദ്രലാലിനെയും ലോക ചാംപ്യൻ കെ.സി.ലേഖയെയും സൃഷ്ടിച്ച കൊല്ലത്തിന്റെ ഇടിക്ക് മുന്നിൽ മറ്റുള്ളവർക്ക് അടിപതറി. മത്സരം കാണാൻ 14ന് റിലീസ് ചെയ്യുന്ന 'ദാവീദ്' എന്ന ചിത്രത്തിലെ താരങ്ങളും എത്തി. സിനിമയിൽ വില്ലൻ വേഷത്തിലെത്തുന്ന ഈജിപ്ഷ്യൻ താരം മോ ഇസ്മായീൽ, മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കാത്രിൻ മറിയ, കൊല്ലം സ്വദേശിയായ ബോക്‌സിംഗ് താരം നൗഫർ ഖാൻ എന്നിവരാണ് എത്തിയത്. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനിച്ച് അഭിനന്ദനവും അറിയിച്ച ശേഷമാണ് ഇവർ മടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |