SignIn
Kerala Kaumudi Online
Friday, 23 October 2026 3.20 AM IST

സി.പി.എം സംസ്ഥാന സമ്മേളനം: തിരുവനന്തപുരം പ്ലേഹൗസ് വാമ്പയേഴ്സിന് ക്രിക്കറ്റ് കിരീടം

cpm

കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ടെന്നിസ് ബാൾ ഫ്ലഡ്ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റിൽ തിരുവനന്തപുരം പ്ലേഹൗസ് വാമ്പയേഴ്സിന് കിരീടം. ഫൈനലിൽ കൊല്ലം കളിക്കളം 93 റാഫ്റ്റേഴ്സിനെ 2 റൺസിനാണ് പ്ലേഹൗസ് വാമ്പയേഴ്സ് തോൽപ്പിച്ചത്.

സെമിയിൽ പാരിപ്പള്ളി എം.എസ് ഡിയൻസിനെ ഏഴുവിക്കറ്റിന് പരാജയപ്പെടുത്തിയാണ് പ്ലേഹൗസ് വാമ്പയേഴ്സ് ഫൈനലിൽ പ്രവേശിച്ചത്. പരവൂർ വൈ.എസ്.സിയെ 10 വിക്കറ്റിന് തകർത്താണ് കളിക്കളം റാഫ്റ്റേഴ്സ് കലാശപ്പോരിന് യോഗ്യത നേടിയത്.

സമ്മേളന സംഘാടക സമിതി ജനറൽ കൺവീനർ എസ്.സുദേവൻ, ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്.ഏണസ്റ്റ് എന്നിവർ മത്സരങ്ങൾ കാണാനെത്തിയിരുന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.ആർ.അരുൺ ബാബു സമ്മാനദാനം നിർവഹിച്ചു. ജാജി സുനിൽ, ക്രിക്കറ്റ് സംഘാടക സമിതി ചെയർമാൻ അഡ്വ. എസ്.ഷബീർ, കൺവീനർ അഡ്വ. വി.വിനോദ്, അമേഷ് ബാബു, മുനീർ, അനസ് അസീം എന്നിവർ പങ്കെടുത്തു.

ജേ​താ​ക്ക​ളെ​യും ര​ണ്ടാം സ്ഥാ​ന​ക്കാ​രെ​യും കൂ​ടാ​തെ വി​ന​യൻ (പ്ലേ​ഹൗ​സ്) ഫൈ​ന​ലി​ലെ പ്ലെ​യർ ഓ​ഫ് ദി മാ​ച്ച്, പൂ​വാർ രാ​ജേ​ഷ് (എം.എ​സ് ഡി​യൻ​സ്) ​പ്ലെ​യർ ഓ​ഫ് ദി ടൂർ​ണ​മെന്റ്, യു.എ​സ്.അ​ന​ന്തു (അ​ഷർ​മെന്റ് ബോ​യ്‌​സ്) ബെ​സ്റ്റ് ബൗ​ളർ, ക​ണ്ണൻ (എം.എ​സ് ഡി​യൻ​സ്) ​ബെ​സ്റ്റ് ബാ​റ്റർ, കി​ച്ചു (ക​ളി​ക്ക​ളം) ബെ​സ്റ്റ് ഫീൽ​ഡർ, വി​ഷ്​ണു (ഡ്രീം ഇ​ല​വൻ, ആ​ശ്രാ​മം) ബെ​സ്റ്റ് വി​ക്ക​റ്റ് കീ​പ്പർ എ​ന്നി​വ​രും സ​മ്മാ​ന​ങ്ങൾ ഏ​റ്റു​വാ​ങ്ങി. പാ​രി​പ്പ​ള്ളി എം.എ​സ് ഡി​യൻ​സും പ​ര​വൂർ വൈ.എ​സ്.സി യും ഫെ​യർ​പ്ലേ പു​ര​സ്​കാ​രം നേ​ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL