SignIn
Kerala Kaumudi Online
Friday, 23 October 2026 4.04 AM IST

ബോട്ടിൽ ബൂത്തുകളുടെ വിതരണം

photo-
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിൽ ശേഖരിക്കുന്നതിനായി ബോട്ടിൽ ബൂത്തുകളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: ശാസ്താംകോട്ട ബ്ലോക്ക്‌ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൊതു ഇടങ്ങളിൽ ഉപയോഗ ശൂന്യമായ കുപ്പികൾ ശേഖരിക്കുന്നതിനായി സ്ഥാപിക്കുന്ന ബോട്ടിൽ ബൂത്തുകളുടെ വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി.പുഷ്പകുമാരി അദ്ധ്യക്ഷയായി. ഓരോ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും 4 ബൂത്തുകൾ എന്ന നിലയിൽ അകെ 56 ബോട്ടിൽ ബൂത്തുകളാണ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥാപിക്കുന്നത്. ഇവയിൽ ശേഖരിക്കപ്പെടുന്ന ഉപയോഗശൂന്യമായ കുപ്പികൾ അതാത് ഗ്രാമപഞ്ചായത്തുകളിലെ ഹരിതകർമസേന മുഖേന ശേഖരിച്ച് സംസ്കരണം ഉറപ്പുവരുത്തും. ബ്ലോക്ക്‌ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എസ്.ഷീജ, കെ.സനിൽകുമാർ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ തുണ്ടിൽ നൗഷാദ്, ലതാ രവി, രാജി രാമചന്ദ്രൻ, ബ്ലോക്ക്‌ പഞ്ചായത്ത് സെക്രട്ടറി കെ. ചന്ദ്രബാബു, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL