SignIn
Kerala Kaumudi Online
Friday, 23 October 2026 5.40 AM IST

4 കി​ലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

guncha

കൊല്ലം: കർബല ജംഗ്ഷന് സമീപം ഈസ്റ്റ് പൊലീസും ഡാൻസാഫ് ടീമും സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ 4 കി​ലോ കഞ്ചാവുമായി​ മൂന്നുപേർ പിടിയിൽ. പള്ളിത്തോട്ടം മുടിയിൽ ചേരിയിൽ അൻവർ (54), കടപ്പാക്കട കൈപ്പള്ളി പണയിൽ വീട്ടിൽ ശ്യാം മോഹൻ, ഉളിയക്കോവിൽ ഗുരുദേവ് നഗർ 8 കായാട്ടുപുര വീട്ടിൽ ഗ്രേഷ്യസ്(50) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് 2.30ന് ആയി​രുന്നു സംഭവം.

കാറി​ലെത്തി​യ ശ്യാം മോഹൻ, ബൈക്കിൽ വന്ന അൻവറിനും ഗ്രേഷ്യസിനും രണ്ട് പായ്ക്കറ്റിലായി കഞ്ചാവ് കൈമാറുന്നതിനിടെയാണ് പിടിവീണത്. ഇവർ നേരത്തേയും കഞ്ചാവ് വില്പന നടത്തി​യി​ട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അൻവറും ഗ്രേഷ്യസും ഇതര സംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്ന ലോറി ഡ്രൈവർമാരാണ്. ശ്യാം മോഹന് കാർ വില്പനയും മറ്റുമാണ് തൊഴിൽ. ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ എൽ.അനിൽകുമാർ, എസ്‌.ഐ സുമേഷ്, സി.പി.ഒമാരായ എ.അനീഷ്, സുനേഷ്, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇന്നു കോടതിയിൽ ഹാജരാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL