കൊല്ലം: ദേശീയപാത 744 കടമ്പാട്ടുകോണം-ഇടമൺ ഗ്രീൻഫീൽഡ് ഹൈവേ അലൈൻമെന്റിന് അനുമതി ലഭിച്ചതായി എൻ.കെ.പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ന്യുഡൽഹിയിൽ ദേശീയപാത അതോറിറ്റി അധികൃതരുമായി ചർച്ച നടത്തിയ ശേഷമാണ് വിവരം അറിയിച്ചത്.
അലൈൻമെന്റ് നിർദ്ദേശം സംസ്ഥാന വനം വകുപ്പ് നിരാകരിച്ചതിനെ തുടർന്ന് പുനഃക്രമീകരിക്കേണ്ടിവന്നു. ഈ അലൈൻമെന്റിനാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്. രണ്ട് റീച്ചുകളായിയാണ് കൊല്ലം ലോക്സഭാ മണ്ഡലത്തിലെ ദേശീയപാത വികസനം നടപ്പാക്കുന്നത്. ആദ്യ റീച്ചായ കടമ്പാട്ടുകോണം-ഇടമൺ റീച്ചിനാണ് അലൈൻമെന്റ് അനുമതി ലഭിച്ചിരിക്കുന്നത്. ഇടമൺ-ആര്യങ്കാവ് അലൈൻമെന്റ് കമ്മിറ്റിയുടെ പരിഗണനയിലാണ്.
അംഗീകരിച്ച അലൈൻമെന്റും വിശദമായ പദ്ധതി രേഖയും അംഗീകാരത്തിനായി സമർപ്പിക്കണം. പി.പി.പി.എ.സി പദ്ധതിക്ക് കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നിലവിൽ നടപടി പൂർത്തിയാക്കിയ ഭൂ ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടി സ്വീകരിക്കാൻ കഴിയുമെന്നും എം.പി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |