
കൊല്ലം: മുൻ മന്ത്രിയും കേരളാ കോൺഗ്രസ് (എം) നേതാവുമായിരുന്ന കെ.എം. മാണിയുടെ സ്മരണാർത്ഥം സംസ്ഥാനത്ത് 1000 വീടുകൾ നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായി പകൽക്കുറി ജി.വി എച്ച്.എസ്.എസ് അദ്ധ്യാപിക ആശ മാത്യു, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹകരണത്തോടെ പകൽക്കുറി സ്കൂളിലെ ഭിന്നശേഷിക്കാരനായ അലൻജിത് എന്ന കുട്ടിക്ക് നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം എ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു. പാർട്ടി ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ അദ്ധ്യക്ഷനായി.
പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹസീന, വൈസ് പ്രസിഡന്റ് എം. മാധവൻ കുട്ടി, ഹൈപ്പവർ കമ്മിറ്റി അംഗം ബെന്നി കക്കാട്, സജി ജോൺ കുറ്റിയിൽ, ജോൺ പി.കരിക്കം, ജോസ് മത്തായി, ജെ. അനീസ, മാത്യു സാം, ജോണി ചക്കാല, അജുമാത്യു പണിക്കർ, മടത്തറ ശ്യാം, അനിൽ പി.നായർ, ജെ സജീന തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |