SignIn
Kerala Kaumudi Online
Friday, 23 October 2026 4.01 AM IST

പന്മന ആശ്രമത്തിൽ യോഗ റിട്രീറ്റ്

കരുനാഗപ്പള്ളി: യോഗ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി രണ്ട് ദിവസത്തെ യോഗ റിട്രീറ്റ് പ്രോഗ്രാം 15, 16 തീയതികളിൽ പന്മന ആശ്രമത്തിൽ നടക്കും. 15ന് ഉദ്ഘാടനസഭ ജില്ലാ പഞ്ചായത്തംഗം സി.പി.സുധീഷ് കുമാറും 16ന് സമാപനസഭ ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എയും ഉദ്ഘാടനം ചെയ്യും. യോഗതത്വശാസ്ത്രത്തെയും പ്രായോഗിക മാർഗമായ അഷ്ടാംഗങ്ങളെയും നിത്യജീവിതത്തിൽ പ്രയോഗവത്കരിക്കേണ്ടതെങ്ങനെ എന്നതാണ് മുഖ്യവിഷയം. പ്രാണായാമം, ധ്യാനം എന്നീ സാധനാംഗങ്ങളുടെ തത്വത്തെയും പ്രയോഗത്തെയും വിശകലനം ചെയ്യുകയും പരിശീലിപ്പിക്കുകയും ചെയ്യും. യോഗാചാര്യൻ നാരായൺജി മുഖ്യാചാര്യനാകും. ഡോ. ജി.പി.പ്രേമകുമാർ, ഡോ. ടി.ജി.ശ്രീജിത്ത്, എസ്.വിജയകൃഷ്ണൻ എന്നിവരാണ് മറ്റ് ആചാര്യന്മാ‌‌ർ. 15ന് രാവിലെ 6.30 മുതൽ രാത്രി 9 വരെയും 16ന് രാവിലെ 6.30 മുതൽ വൈകിട്ട് 5.30 വരെയുമാണ് പ്രോഗ്രാം. രജിസ്ട്രേഷൻ ഉണ്ടായിരിക്കും. ഫോൺ: 7907170126 , 8281730332.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL