SignIn
Kerala Kaumudi Online
Friday, 23 October 2026 4.13 PM IST

ഓഷ്യനേറിയത്തിന് തിരുമുല്ലവാരത്ത് 10 ഏക്കർ ഏറ്റെടുക്കും

കൊല്ലം: തിരുമുല്ലവാരത്ത് ഫിഷറീസിന്റെ ചെമ്മീൻ ഹാച്ചറി ഉൾപ്പെടുന്ന പ്രദേശത്ത് ഓഷ്യനേറിയം ആൻഡ് മറൈൻ ബയോളജിക്കൽ മ്യൂസിയം ആരംഭിക്കാൻ തീരുമാനം. ഇതിനായി ഹാച്ചറി നിൽക്കുന്ന പ്രദേശം അടക്കം 10 ഏക്കർ സ്ഥലം ഏറ്റെടുക്കും.

ഇപ്പോൾ തീരുമാനിച്ചിരിക്കുന്ന പത്ത് ഏക്കർ സ്ഥലത്ത് ഹാച്ചറി സ്ഥിതി ചെയ്യുന്ന ഒരേക്കറോളം ഭൂമി ഫിഷറീസ് വകുപ്പിന്റേതാണ്. ബാക്കി റവന്യു പുറമ്പോക്കും സ്വകാര്യ ഭൂമിയുമാണ്. ഫിഷറീസിന്റെ ഭൂമിയും റവന്യു പുറമ്പോക്കും വില ഈടാക്കാതെ തന്നെ നിർവഹണ ഏജൻസിയായ തീരദേശ വികസന കോർപ്പറേഷന് കൈമാറും. സ്വകാര്യ ഭൂമി നെഗോഷ്യബിൾ പർച്ചേസ് ആക്ട് പ്രകാരം വില നിശ്ചയിച്ച് നേരിട്ട് വാങ്ങാനാണ് ആലോചന. ഭൂമി ഏറ്റെടുത്ത് നൽകാൻ തീരദേശ വികസന കോർപ്പറേഷൻ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റെടുക്കുന്ന സ്വകാര്യ ഭൂമിയിൽ മൂന്ന് കെട്ടിടങ്ങൾ മാത്രമാണുള്ളത്. പ്രദേശത്ത് സമീപകാലത്ത് നടന്ന ഭൂമി ഇടപാടുകളുടെ ശരാശരിയെടുത്താകും റവന്യു വകുപ്പ് ഈ സ്ഥലത്തിന്റെ വില കണക്കാക്കുക.

വൈകാതെ പദ്ധതി രൂപരേഖ

 കരാർ ഒപ്പിട്ടത് ഒരുമാസം മുമ്പ്

 നിർമ്മാണം പത്ത് മാസത്തിനകം

 ഓഷ്യനേറിയത്തിന്റെ ഘടകങ്ങൾ സംബന്ധിച്ച് ധാരണ

 വൈകാതെ പദ്ധതി രൂപരേഖ തയ്യാറാകും

 പൊ​തു-സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ

 സ​മു​ദ്ര​ ജൈ​വ വൈ​വി​ദ്ധ്യ​ സം​ര​ക്ഷ​ണം, ശാ​സ്​ത്രീ​യ പഠ​നം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം എന്നിവ പദ്ധതിയുടെ ഭാഗം

സ​മു​ദ്ര ശാ​സ്​ത്ര ഗ​വേ​ഷ​ണം, ബോ​ധ​വ​ത്​ക​ര​ണം എ​ന്നി​വ​യ്​ക്ക് പു​റ​മേ മ​ത്സ്യ ടൂ​റി​സം രം​ഗ​ത്ത് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തിൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന കേ​ന്ദ്ര​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഓഷ്യനേറിയം അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL