കൊല്ലം: ഗ്രീൻഫീൽഡ് ഹൈവേ വന്നാലും കൊല്ലം ചിന്നക്കട മുതൽ കൊട്ടാരക്കര വഴി ഇടമൺ വരെയുള്ള ഭാഗം ദേശീയപാതയായി നിലനിറുത്തുമെന്ന് കേന്ദ്ര ഹൈവേ ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.
ഗ്രീൻഫീൽഡ് ഹൈവേയുടെ ഭാഗമായി ഇടമൺ മുതൽ കടമ്പാട്ടുകോണം വരെയുള്ള പുതിയ പാതയുടെ നിർമ്മാണത്തിന് കഴിഞ്ഞദിവസം ഡൽഹിയിൽ കൂടിയ ദേശീയപാത അധികൃതരുടെ യോഗത്തിൽ തീരുമാനമായിരുന്നു. പുതിയ പാത വരുന്നതിനാൽ നിലവിലുള്ള ദേശീയപാത സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കൈമാറാനായിരുന്നു ആലോചന. എന്നാൽ റോഡ് വികസനത്തിന് വൻതുക ചെലവാകും എന്നതിനാൽ അത്തരമൊരു നീക്കം പ്രായോഗികമല്ലെന്ന് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പറഞ്ഞുവെന്നും എം.പി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |