SignIn
Kerala Kaumudi Online
Friday, 23 October 2026 4.13 PM IST

സംസ്ഥാന ശശീര സൗന്ദര്യമത്സരം നാളെ ചവറയിൽ

ചവറ: ഡിസ്ട്രിക് ബോഡി ബിൽഡിംഗ് അസോസിയേഷൻ ഒഫ് കൊല്ലം സംഘടിപ്പിക്കുന്ന 50-ാമത് സംസ്ഥാന ശരീര സൗന്ദര്യമത്സരം നാളെ പന്മന ഇടപ്പള്ളിക്കോട്ട വലിയം സെൻട്രൽ സ്‌കൂളിൽ നടക്കും. 350 ഓളം പേർ പങ്കെടുക്കുന്ന മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് എം.ജെ.ജയകുമാർ, സെക്രട്ടറി വി.എം.സനോബർ എന്നിവർ അറിയിച്ചു.

സീനിയർ, സബ് ജൂനിയർ, മാസ്റ്റേഴ്‌സ്, കിഡ്‌സ്, വനിതകൾ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ.
സബ് ജൂനിയർ വിഭാഗത്തിൽ നാലും, ജൂനിയർ വിഭാഗത്തിൽ അഞ്ചും, മാസ്‌റ്റേഴ്‌സ് വിഭാഗത്തിൽ രണ്ടും ഇനത്തിലാണ് മത്സരം. മിസ്റ്റർ കേരളയാകുന്ന വ്യക്തിക്ക് ഒരു ലക്ഷം രൂപയും ട്രോഫിയും നൽകും. 15വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാന മത്സരം ചവറയിൽ നടക്കുന്നത്. 4ന് നടക്കുന്ന പൊതുസമ്മേളനം ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ ഇ.യൂസഫ് കുഞ്ഞ് അദ്ധ്യക്ഷനാകും. ലിവിഡസ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് കമ്പനി സി.ഇ.ഒ ഫിറോസ് നല്ലാന്തറയിൽ മുഖ്യാതിഥിയാകും. രാത്രി ഏഴ് മുതൽ മത്സരം ആരംഭിക്കും. മുൻ രക്ഷാധികാരി ശങ്കരനാരായണപിള്ള, ജനറൽ കൺവീനർ സി.പി.സുധീഷ് കുമാർ, ദേശീയ ട്രഷർ എം.ജെ.ജയകുമാർ എന്നിവർ പരിപാടികൾ വിശദീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL