SignIn
Kerala Kaumudi Online
Friday, 23 October 2026 2.20 PM IST

കശുഅണ്ടി വികസന കോർപ്പറേഷൻ ഫാക്ടറി മാനേജരെ ഉപരോധിച്ചു

cashew-
ഐ.എൻ.ടി.യു.സി അംഗങ്ങളായ തൊഴിലാളികൾക്കും ജീവനക്കാർക്കുമെതിരെ കശുഅണ്ടി വികസന കോർപ്പറേഷനിലെ ഫാക്ടറികളിൽ നീതിനിഷേധം നടക്കുന്നുവെന്ന് ആരോപിച്ച് സൗത്ത് ഇന്ത്യൻ കാഷ്യു വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ ഇരവിപുരം ഫാക്ടറി മാനേജരെ ഉപരോധിച്ചപ്പോൾ

കൊല്ലം: ഐ.എൻ.ടി.യു.സി അംഗങ്ങളായ തൊഴിലാളികൾക്കും ജീവനക്കാർക്കുമെതിരെ കശുഅണ്ടി വികസന കോർപ്പറേഷനിലെ ഫാക്ടറികളിൽ നീതിനിഷേധം നടക്കുന്നുവെന്ന് ആരോപിച്ച് സൗത്ത് ഇന്ത്യൻ കാഷ്യു വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ ഇരവിപുരം ഫാക്ടറി മാനേജരെ ഉപരോധിച്ചു. കോർപ്പറേഷൻ അധികാരികൾ നൽകിയ ഉറപ്പിൻമേൽ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ഉപരോധം അവസാനിപ്പിച്ചു. യൂണിയൻ ഭാരവാഹികളായ പി. മോഹൻലാൽ, ഒ.ബി. രാജേഷ്, മുനീർ ബാനു, അയത്തിൽ ശ്രീകുമാർ, അയത്തിൽ വിക്രമൻ, ഐ.എൻ.ടി.യു.സി സംസ്ഥാന യുവജന വിഭാഗം ഓർഗനൈസിംഗ് സെക്രട്ടറി പിണക്കൽ ഫൈസ്, എസ്. ശിഹാബുദ്ദീൻ, അശോകൻ, ഷാജി രായർ മുക്ക്, അൻസർ കട്ടവിള, പിണക്കൽ ഫയസ് ഇരവിപുരം തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL