കൊല്ലം: ഒ. മാധവൻ ഫൗണ്ടേഷന്റെ കൊല്ലം സിറ്റി ഓഫീസ് ഉദ്ഘാടനം പോർട്ട് കൊല്ലം ജംഗ്ഷന് സമീപം ഡോ. വി. രാമൻകുട്ടി നിർവഹിച്ചു.
പ്രശസ്ത ഡോക്ടർമാർ അണിനിരന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനവും ഒ. മാധവന്റെ ഫോട്ടോ അനാച്ഛാദനവും ഡോ. മീന വിജയരാഘവൻ നിർവഹിച്ചു. ചെയർമാൻ കെ വരദരാജൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. മുകേഷ് സ്വാഗതം പറഞ്ഞു. സാഹിത്യകാരൻ കെ.പി. നന്ദകുമാർ, കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ജോർജ് കാട്ടിൽ, ജി. സോമരാജൻ, എൻ. ടോമി, വർക്കിംഗ് ചെയർമാൻ പി.കെ. സുധീർ, ഡോ. സനൽകുമാർ, ഡോ. ഫില്‍സൺ അൽഫോൺസ്, ഡോ. ഹരീഷ് മണി, വിമൽദേവ്, എസ്. സുദേവ്, ശ്രീധർലാൽ, മണികണ്ഠൻ, ഹരികൃഷ്ണൻ, തുടങ്ങിയവർ നേതൃത്വം നൽകി. തിരഞ്ഞെടുക്കപ്പെട്ടവർക്ക് വീൽചെയറും വാട്ടർബെഡും വിതരണം ചെയ്തു, ഇന്നു രാവിലെ 9.30ന് രക്തദാന ക്യാമ്പ് ആരംഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |