ചവറ: കടൽ മണൽ ഖനനത്തിനെതിരെ കേന്ദ്രസംസ്ഥാന സർക്കാരിന്റെ ഒത്തുകളിയ്‌ക്കെതിരെ അഖില കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (യു.ടി.യു.സി) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നീണ്ടകരയിൽ ഇന്ന് രാവിലെ 10ന് മത്സ്യത്തൊഴിലാളി പ്രതിഷേധ സംഗമം സംഘടിപ്പിക്കും. യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ.അസീസ് ഉദ്ഘാടനം ചെയ്യും.
27ന് തീരദേശ ഹർത്താൽ നടത്തും. അഖില കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അനിൽ ബി.കളത്തിൽ, ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.ജസ്റ്റിൻ ജോൺ, അഖില കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ബി.സുഭാഷ് കുമാർ, ജില്ലാ പ്രസിഡന്റ് സ്റ്റാൻലി വിൻസെന്റ് ജില്ലാ സെക്രട്ടറി ശാന്തകുമാർ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |