പുനലൂർ: ജോലി വാഗ്ദാനം ചെയ്തു 11.50 ലക്ഷം തട്ടിയെടുത്തെന്ന പരാതിയിൽ എറണാകുളം സ്വദേശിയായ യുവാവിനെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു കേസിൽ ഇടുക്കി ജയിലിൽ കഴിഞ്ഞിരുന്ന എറണാകുളം കറുപ്പുംപടി രായമംഗലം അട്ടയത്ത് ഹൗസിൽ ബിനിൽ കുമാറിനെയാണ് (41) ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. പിറവന്തൂർ പഞ്ചായത്തിലെ കറവൂർ സ്വദേശി നിഷാദിന് ന്യൂസിലൻഡിൽ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്. 2023ൽ പെരുമ്പാവൂരിലുള്ള ഒരു സ്ഥാപനത്തിന്റെ പേരിൽ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പരസ്യം ചെയ്താണ് തട്ടിപ്പ് നടത്തിയത്. പരസ്യം കണ്ട് സ്ഥാപനത്തിലെത്തിയ പരാതിക്കാരനോട് വിസ, സർവീസ് ചാർജ് ഇനങ്ങളിലായി 11.50 ലക്ഷം ആവശ്യപ്പെട്ടു. തുക നൽകിയെങ്കിലും ജോലി ലഭിക്കാതായതോടെ നൽകിയ പരാതിയിലാണ് പ്രതി മറ്റൊരു കേസിൽ ജയിലിൽ കഴിയുന്നുണ്ടെന്ന് അറിഞ്ഞത്. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തിയ ശേഷം പ്രതിയെ വീണ്ടും ജയിലിലെത്തിച്ചെന്ന് പുനലൂർ പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |