SignIn
Kerala Kaumudi Online
Friday, 23 October 2026 2.25 PM IST

കുറ്റിച്ചിറ തടിമില്ലിൽ വീണ്ടും തീപിടിത്തം

news
കുറ്റിച്ചിറ കൊറ്റങ്കര പഞ്ചായത്ത് ഓഫീസിന് സമീപത്തെ തടിമില്ലിൽ തീപിടിച്ച വാർത്ത

കൊല്ലം: കുറ്റിച്ചിറ കൊറ്റങ്കര പഞ്ചായത്ത് ഓഫീസിന് സമീപത്തെ തടിമില്ലിൽ ഇന്നലെയും തീപിടിത്തം. അബ്ദുൾ റഷീദിന്റെ ഉടമസ്ഥതയിലുള്ള മില്ലിൽ കഴിഞ്ഞ 13ന് പുലർച്ചെയാണ് തീപിടിത്തം ഉണ്ടായത്. തുടർന്ന് കടപ്പാക്കട, ചാമക്കട, കുണ്ടറ, ചവറ എന്നിവിടങ്ങളിൽ നി​ന്ന് ആറ് യൂണിറ്റ് ഫയർഫോഴ്സ് എത്തി മൂന്ന് മണിക്കൂർ പരിശ്രമിച്ചാണ് തീ പൂർണമായും കെടുത്തിയത്.

മില്ലിലെ അവശിഷ്ടങ്ങൾ മാറ്റണമെന്ന് നിർദ്ദേശിച്ചിരുന്നെങ്കിലും യാഥാസമയം മാറ്റിയിരുന്നില്ല. ഇതിൽ നിന്നാകാം വീണ്ടും തീപിടിത്തം ഉണ്ടായതെന്നാണ് നിഗമനം. ഇന്നലെ പുലർച്ചെ ഒന്നരയോടെ സമീപവാസിയായ അക്ബറാണ് കടയിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടൻ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. അസി. സ്റ്റേഷൻ ഓഫീസർ സുനിലിന്റെ നേതൃത്വത്തിൽ കടപ്പാക്കടയിൽ നിന്നുള്ള ഫയർഫോഴ്സ് യൂണി​റ്റ് സ്ഥലത്തെത്തി. അപ്പോഴേക്കും കടയിൽ നിന്ന് വലിയതോതിൽ പുക ഉയരുന്നുണ്ടായിരുന്നു. ചാമക്കടയിൽ നിന്നുൾപ്പടെ നാല് യൂണിറ്റുകൾ രണ്ടര മണിക്കൂർ പരിശ്രമിച്ചാണ് തീ പൂർണമായും കെടുത്തിയത്​. രണ്ടാമതും തീ പിടിച്ചതോടെ മില്ല് പൂർണമായും കത്തി നശിച്ചു. 70 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL