SignIn
Kerala Kaumudi Online
Friday, 23 October 2026 9.50 AM IST

മദർ ഹുഡിൽ അഗ്നിശമന പ്രഥമ ശുശ്രൂഷ പരിശീലന കളരി 

mother-
നീണ്ടകര മദർഹുഡ് ചാരിറ്റി മിഷൻ സെന്ററിൽ നടന്ന സൗജന്യ തൊഴിൽ പരിശീലനം ഡോൾഫിൻ രതീഷ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : നീണ്ടകര മദർഹുഡ് ചാരിറ്റി മിഷൻ സെന്ററിൽ അഗ്നിശമന പ്രവർത്തനങ്ങളിലും പ്രഥമ ശുശ്രൂഷ പ്രവർത്തനങ്ങളിലും ഏകദിന പരിശീലന പരിപാടി നടത്തി. കേന്ദ്ര തൊഴിൽ നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ ജൻ ശിക്ഷൻ പദ്ധതി പ്രകാരം സൗജന്യ തൊഴിൽ പരിശീലനം നടത്തിവരുന്ന നൂറോളം വീട്ടമ്മമാർക്ക് ആണ് പരിശീലനം നൽകിയത്.

മദർഹുഡ് ലൈബ്രറി ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം സാഹസിക നീന്തൽ താരവും ഗിന്നസ് വേൾഡ് റെക്കാഡ് ജേതാവുമായ ഡോൾഫിൻ രതീഷ് നിർവഹിച്ചു. ചടങ്ങിൽ ഡോൾഫിൻ രതീഷിനെ ആദരിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് അംഗം ജോയ് ആന്റണി അദ്ധ്യക്ഷനായി. മദർഹുഡ് രക്ഷാധികാരി ഡി.ശ്രീകുമാർ, ജെ.എസ്.എസ് ഡയറക്ടർ ഉഷാറാണി, നീണ്ടകര ഗ്രാമപഞ്ചായത്ത് അംഗം ഹെലൻ രാജൻ തുടങ്ങിയവർ സംസാരിച്ചു. ചവറ ഫയർ സ്റ്റേഷൻ ഓഫീസർ പി .എസ്. സാബുലാൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഉല്ലാസ്, അരുൺരാജ് എന്നിവർ ക്ലാസുകൾ നയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL