SignIn
Kerala Kaumudi Online
Friday, 23 October 2026 9.49 AM IST

ചൊവ്വളളൂർ സ്കൂൾ വാർഷിക സംഗമവും യാത്രയയപ്പ് സമ്മേളനവും

chowalloor
ചൊവ്വള്ളൂർ സെന്റ് ജോർജസ് വി.എച്ച്.എസ്.എസ് വാർഷിക സംഗമവും യാത്രയയപ്പ് സമ്മേളനവും ജി.എസ്.ജയലാൽ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു. സ്കൂൾ മാനേജർ ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ് എന്നിവർ സമീപം

എഴുകോൺ : ചൊവ്വള്ളൂർ സെന്റ് ജോർജസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാർഷിക സംഗമവും യാത്രഅയപ്പ് സമ്മേളനവും ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എം.സി കോർപ്പറേറ്റ് മാനേജ്മെന്റ് സ്കൂൾസ് മാനേജർ ഡോ.യൂഹാനോൻ മാർ ദീയസ്കോറസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. കരീപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.സുവിധ, ഷീബാ സജി , കറസ്പോണ്ടന്റ് പുന്നൂസ് എബ്രഹാം , റോബിൻ അലക്സ്, പി.ടി.എ പ്രസിഡന്റ് സ്മിതാലക്ഷ്മി പ്രിൻസിപ്പൽ മിനി കോശി, ഹെഡ്മാസ്റ്റർ ഫാ.ജോൺകുട്ടി, കുര്യൻ.ബി.പ്രസാദ്, എ.കെ. സന്തോഷ് ബേബി, ജോൺ.സി ഡാനിയേൽ, പ്രിയംവദ പ്രിയദർശിനി, തോമസ് ഉമ്മൻ പി.സജിമോൻ, മിനി കുര്യാക്കോസ്, ഷാലു ജോൺ, പി.ബാബു, ഗായത്രി എന്നിവർ സംസാരിച്ചു. മികച്ച കരിയർ മാസ്റ്റർക്കുള്ള സംസ്ഥാന അവാർഡ് നേടിയ എ.കെ. സന്തോഷ് ബേബി, സർവീസിൽ നിന്ന് വിരമിക്കുന്ന മിനി കോശി,ഫാ. ജോൺകുട്ടി, പ്രിയംവദ പ്രിയദർശിനി, തോമസ് ഉമ്മൻ, മിനികുര്യാക്കോസ്, പി.സജിമോൻ എന്നിവരെ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL