SignIn
Kerala Kaumudi Online
Friday, 23 October 2026 11.23 AM IST

ശ്രീനാരായണ ഓപ്പൺ യൂണി... ആസ്ഥാനമന്ദിരത്തിന് ഭൂമി വാങ്ങാൻ കാത്തിരിപ്പ് നീളും

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കാനുള്ള ഭൂമി വാങ്ങാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഉത്തരവിറക്കാമായിരുന്നെങ്കിലും മന്ത്രിസഭയ്ക്ക് വിട്ടത് വിനയായി. കാത്തിരിപ്പ് എത്രനാൾ നീളുമെന്നതിൽ യാതൊരു തിട്ടവുമില്ല.

കൊല്ലം മുണ്ടയ്ക്കലിൽ നേരത്തെ ഓട് ഫാക്ടറി പ്രവർത്തിച്ചിരുന്ന 3.29 ഹെക്ടർ ഭൂമി വാങ്ങാൻ കഴിഞ്ഞമാസം 3ന് 26.02 കോടിയുടെ അനുമതി ധനവകുപ്പ് നൽകിയിരുന്നു. പിന്നാലെ തന്നെ ധനവകുപ്പ് ഫയൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറി. ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഒരാഴ്ചയ്ക്ക് ശേഷം ഫയൽ മന്ത്രിസഭയുടെ പരിഗണയ്ക്ക് അയയ്ക്കുകയായിരുന്നു. ഫയൽ പരിശോധിച്ച ചീഫ് സെക്രട്ടറി ബഡ്ജറ്റ് ഹെഡ് രേഖപ്പെടുത്തിയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. തുടർന്ന് ബഡ്ജറ്റ് ഹെഡ് രേഖപ്പെടുത്താൻ ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ധനവകുപ്പിന് കൈമാറി. ഇതിനിടയിൽ രണ്ട് മന്ത്രിസഭ യോഗങ്ങൾ കഴിഞ്ഞു. ഭരണാനുമതി ഉത്തരവ് സഹിതം ഓപ്പൺ യൂണിവേഴ്സിറ്റി അപേക്ഷിച്ചാൽ മാത്രമേ ഭൂമി വാങ്ങാൻ അനുവദിച്ച പണം കൈമാറാൻ ധനുവകുപ്പിന് കഴിയുകയുള്ളൂ. നേരത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഫയൽ പരിശോധിച്ച് ശുപാർശ ചെയ്തത് പ്രകാരമാണ് ധനവകുപ്പ് അനുമതി നൽകിയത്.

 ആസ്ഥാനത്തിന്റെ രൂപരേഖ ഉടൻ

ഓപ്പൺ യൂണിവേഴ്സിറ്റി ആസ്ഥാനത്തിന്റെ മാസ്റ്റർ പ്ലാനും വിവിധ ഘട്ടങ്ങളായുള്ള നിർമ്മാണത്തിന്റെ രൂപരേഖയും കോഴിക്കോട് എൻ.ഐ.ഐ.ടിയിലെ ആർക്കിടെക്ട് വിഭാഗം തയ്യാറാക്കുകയാണ്. മാസ്റ്റർപ്ലാൻ, എസ്റ്റിമേറ്റ് എന്നിവയ്ക്കായി സർവകലാശാല ബഡ്ജറ്റിൽ 75 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. പ്രവേശനകവാടം, ചുറ്റുമതിൽ, റോ‍ഡുകൾ, ലാൻഡ് സ്കേപ്പിംഗ്, ഹരിതവത്കരണം, ആദ്യഘട്ടമായി 6000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവ ഈ വർഷം യാഥാർത്ഥ്യമാക്കാനാണ് ആലോചന. ഇതിനായി 30 കോടി നീക്കിവച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL