SignIn
Kerala Kaumudi Online
Friday, 23 October 2026 6.43 PM IST

സ്വരാജ് ട്രോഫി: കൊല്ലം മികച്ച ജില്ലാ പഞ്ചായത്ത്

കൊല്ലം: വിവിധ മേഖലകളിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ വി​ലയി​രുത്തി​, 2023-24 വർഷത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്‌കാരത്തിന് കൊല്ലം ജില്ലാ പഞ്ചായത്ത് അർഹമായി. നൂതനവും അനുകരണീയവുമായ പദ്ധതികളാണ് അവാർഡിലേക്ക് നയിച്ചതെന്ന് പ്രസിഡന്റ് ഡോ. പി.കെ ഗോപൻ പറഞ്ഞു.
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുമായി ചേർന്ന് 50 ലക്ഷം രൂപയുടെ സംയുക്ത പദ്ധതികളാണ് ശുചിത്വ, മാലിന്യ സംസ്‌കരണ മേഖലയിൽ നടപ്പാക്കിയത്. ഹരിതകേരള മിഷന്റെ ഭാഗമായി ഗ്രാമീണ കുളങ്ങൾ മാലിന്യ മുക്തമാക്കി കൃഷിക്കും ജലസേചനത്തിനും പ്രയോജനപ്പെടത്തക്ക രീതിയിൽ സുജലം പദ്ധതി നടപ്പാക്കി. ജില്ലയിലെ പ്രധാന ആറുകളായ കല്ലട, ഇത്തിക്കര, പള്ളിക്കൽ ആറുകളും കൈവഴികളും മാലിന്യ മുക്തമാക്കി നീരൊഴുക്ക് സുഗമമാക്കാൻ ഒഴുകാം ശുചിയായി പ്രോജക്ട് ഏറ്റെടുത്തു. ജില്ലാ പഞ്ചായത്തിന്റെ ലേബലിൽ കതിർമണി ബ്രാൻഡ് മട്ടയരി വിപണിയിൽ എത്തിച്ചു. ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ വ്യവസായ എസ്റ്റേറ്റുകൾ സ്ഥാപിച്ചു. കൂടാതെ കുരിയോട്ടുമല ഹൈടെക് ഡയറി ഡെവലപ്പ്‌മെന്റ് ഫാം കേന്ദ്രീകരിച്ച് നടപ്പാക്കി വരുന്ന ഫാം ടൂറിസം, ഫാമിൽ നിന്നുള്ള മൂല്യ വർദ്ധിത ഉത്പന്നങ്ങളായ നെയ്യ്, തൈര്, ജൈവവളം, പനീർ തോട്ടത്തറ ഹാച്ചറിയിൽ ആരംഭിച്ച ഫീഡ് പ്രോസസിംഗ് യൂണിറ്റ് തുടങ്ങിയവ ശ്രദ്ധേയ പദ്ധതികളാണ്.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമവും വികസനവും ഉൾക്കൊണ്ടുകൊണ്ടുള്ള പദ്ധതി നിർവ്വഹണമാണ് ജില്ലാ പഞ്ചായത്തിനെ തുടർച്ചയായി സ്വരാജ് ട്രോഫി പുരസ്‌കാരത്തിലേക്ക് നയിക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. 9 തവണ കൊല്ലം ജില്ലാ പഞ്ചായത്ത് ഈ നേട്ടത്തിന് അർഹമായിട്ടുണ്ട്. പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുന്നതിന് നേതൃത്വം വഹിച്ച സെക്രട്ടറി അടക്കമുള്ള നിർവ്വഹണ ഉദ്യോഗസ്ഥരെയും ജില്ലാ പഞ്ചായത്ത് ജീവനക്കാരെയും അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL