കൊല്ലം: പി.എം.എ.വൈ-2 ഗ്രാമീൺ പദ്ധതി പ്രകാരം വീടുപണി ആരംഭിച്ചവർ, വാർക്കാനുള്ള തുകയ്ക്കു വേണ്ടി നെട്ടോട്ടത്തിൽ. ലിന്റിൽ വരെ പൂർത്തിയാക്കിയ വലിയൊരു വിഭാഗം ഗുണഭോക്താക്കൾ ഒരുമാസമായി വില്ലേജ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകൾ കയറിയിറങ്ങുകയാണ്. സംസ്ഥാന സർക്കാരിൽ നിന്ന് പദ്ധതി വിഹിതം ലഭിക്കാത്തതിനാൽ ജില്ലാ പഞ്ചായത്തിൽ നിന്ന് പട്ടികജാതി വിഭാഗക്കാർക്ക് മാത്രമാണ് തുക ലഭിച്ചത്. മറ്റുള്ളവർക്ക് തങ്ങളുടെ വിഹിതം കൊടുക്കാൻ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ്.ബഹുഭൂരിക്ഷം പഞ്ചായത്തുകളും
4556 പേരാണ് ജില്ലയിൽ ഈ സാമ്പത്തിക വർഷം പി.എം.എ.വൈ-2 ഗ്രാമീൺ പദ്ധതിയിൽ ഭവന നിർമ്മാണത്തിന് കരാർ ഒപ്പുവച്ചത്. ഇവരിൽ ഭൂരിപക്ഷവും കേന്ദ്ര സർക്കാർ വിഹിതമായ 72,000 രൂപയിൽ 48,000 രൂപ ഉപയോഗിച്ച് അടിസ്ഥാനം പൂർത്തിയാക്കി. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് വിഹിതമായ 1.20 ലക്ഷം ഉപയോഗിച്ചാണ് നിർമ്മാണം ലിന്റിൽ വരെ എത്തിച്ചത്. മേൽക്കൂര വാർക്കാൻ ജില്ലാ പഞ്ചായത്തിന്റെയോ ഗ്രാമപഞ്ചായത്തിന്റേയോ വിഹിതമാണ് ലഭിക്കേണ്ടത്.
കേന്ദ്ര സർക്കാർ വിഹിതത്തിന്റെ ബാക്കിയായ 24,000 രൂപ നിലവിൽ പദ്ധതിയുടെ നിർവഹണ ഏജൻസിയായ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്റെ പക്കലുണ്ട്. പദ്ധതിക്കുള്ള സംസ്ഥാന സർക്കാരിന്റെ വിഹിതമായ 48,000 രൂപ ലഭിക്കാത്തതിനാൽ കേന്ദ്ര വിഹിതത്തിന്റെ ബാക്കിയും വിതരണം ചെയ്യുന്നില്ല. സ്വന്തം പണം മുടക്കിയോ കടം വാങ്ങിയോ നിർമ്മാണം തുടരാൻ ഉദ്യോഗസ്ഥർ ഉപദേശിക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷം പേർക്കും അതിനുള്ള നിവൃത്തിയില്ല.
കേന്ദ്ര വിഹിതത്തിന് തടസമില്ല
പി.എം.എ.വൈ-2 ഗ്രാമീൺ പദ്ധതിയിൽ 15,160 വീടുകൾ ജില്ലയ്ക്ക് അനുവദിച്ചിട്ടുണ്ട്. ഇതിലെ 4556 പേരുമായിട്ടാണ് കരാർ ഒപ്പുവച്ചത്. ടാർഗറ്റിൽ ശേഷിക്കുന്ന 10,604 പേരെ തിരഞ്ഞെടുത്ത് കരാർ ഒപ്പുവയ്ക്കുന്നതിന് പിന്നാലെ കേന്ദ്ര വിഹിതം ലഭിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ പക്കൽ വിഹിതം നൽകാനുള്ള പണം ഇല്ലാത്തതിനാൽ ശേഷിക്കുന്ന ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന നടപടി വൈകിപ്പിക്കുകയാണ്.
ഒരു വീടിന് 4 ലക്ഷം
കേന്ദ്ര സർക്കാർ വിഹിതം: 72,000 രൂപ
സംസ്ഥാന സർക്കാർ വിഹിതം: 48,000 രൂപ
പഞ്ചായത്ത്: 70,000 രൂപ
ബ്ലോക്ക് പഞ്ചായത്ത്: 1.12 ലക്ഷം
ജില്ലാ പഞ്ചായത്ത്: 98,000 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |