SignIn
Kerala Kaumudi Online
Friday, 23 October 2026 7.36 AM IST

നിർമ്മാണം അന്തിമ ഘട്ടത്തിൽ... കൊല്ലത്ത് ഒത്തുചേരാൻ ഓപ്പൺ വർക്ക് സ്റ്റേഷനും

കൊല്ലം: കൊല്ലം നഗരത്തിന്റെ പ്രധാന ആകർഷണ കേന്ദ്രമായേക്കാവുന്ന 'ഓപ്പൺ വർക്ക് സ്റ്റേഷൻ' അടുത്ത മാസം ആദ്യം പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും. റെയി​ൽവേ മേൽപ്പാലങ്ങളുടെ (ആർ.ഒ.ബി​) അടിവശത്ത് ഉപയോഗിക്കപ്പെടാതെ കിടക്കുന്ന സ്ഥലം ജനസൗഹൃദങ്ങളായ മാതൃകാ പൊതു ഇടങ്ങളാക്കി മാറ്റുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി കൊല്ലം കമ്മി​ഷണർ ആർ.ഒ.ബിക്ക് താഴെയാണ് ഓപ്പൺ വർക്ക് സ്റ്റേഷൻ ഒരുങ്ങുന്നത്. കമ്മിഷണർ ഓഫീസ് ആർ.ഒ.ബിയുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായാണ് ഓപ്പൺ വർക്ക് സ്റ്റേഷനും തയ്യാറാക്കുന്നത്.

മൊബൈൽ ഫോണുകൾ ഉൾപ്പെടെ ചാർജ് ചെയ്യാനുള്ള സൗകര്യം ഇവിടെ ഉണ്ടാകും. വൈഫൈ സംവിധാനവും ഏർപ്പെടുത്തും. വർക്ക് സ്റ്റേഷനു പുറമെ വാക്കിംഗ് ട്രാക്കുകൾ, സ്ട്രീറ്റ് ഫർണിച്ചറുകൾ, ബാഡ്മിന്റൺ, ബാസ്കറ്റ്ബോൾ കോർട്ടുകൾ, ഷട്ടിൽ കോർട്ട്, ചെസ് ബ്ലോക്ക്, സ്കേറ്റിംഗ് ഏരിയ, ഓപ്പൺ ജിം, യോഗ-മെഡിറ്റേഷൻ സോൺ, ലഘുഭക്ഷണ കിയോസ്കുകൾ എന്നി​വയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സിറ്റിംഗ് ഏരിയയുടെ നിർമ്മാണം പൂർത്തീകരിച്ചു. ഗാർഡന്റെ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. ഇന്റർലോക്കിന്റെ പണിയും അവസാന ഘട്ടത്തിലാണ്.ഫെൻസിംഗും പൂർത്തിയാകാറായി.

 ഉപയോഗി​ക്കുന്നത് 70 സെന്റ്

മേൽപാലത്തിനു കീഴിൽ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 70 സെന്റ് ഭൂമിയാണ് പദ്ധതിക്കായി കണ്ടെത്തിയത്. നിലവിൽ ഉപയോഗിക്കാതെ കിടക്കുന്ന ഈ സ്ഥലം കുട്ടികൾക്കും ചെറുപ്പക്കാർക്കും വയോജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് പദ്ധതിയുടെ രൂപകല്പന നിർവഹിച്ചത്. രണ്ട് കോടിയോളം രൂപ ചിലവഴിച്ചു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനും കൊല്ലം കോർപ്പറേഷനുമാണ് ചുമതല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL