കൊട്ടാരക്കര: കൊട്ടാരക്കര കല്ലുവാതുക്കൽ 20ാം ഡിവിഷനിൽ 24ന് നടക്കുന്ന ഉപ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എൻ.ഡി.എ സ്ഥാനാർത്ഥി ആർ.മീനാകുമാരിയെ വിജയിപ്പിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി സംസ്ഥാന സമിതി അംഗം അഡ്വ. ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര അദ്ധ്യക്ഷനായി. ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. അരുൺ കാടാംകുളം, ബി. സുജിത്, പ്രസാദ് പള്ളിക്കൽ, തുടങ്ങിയവർ സംസാരിച്ചു. അഡ്വ. ഡി.സത്യരാജ്, അമ്പിളി, ഗിരീഷ് കുമാർ, പ്രസന്ന ശ്രീഭദ്ര, സുരേഷ് അമ്പലപ്പുറം, രാജു ഗീവർഗീസ്, അജി കുമാർ, തങ്കച്ചൻ, സബിതാ സതീഷ്, ബിനി പി.ബിന്ദു, സജിതാ കുമാരി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |