ശാസ്താംകോട്ട: മുസ്ലിം ലീഗ് കുന്നത്തൂർ നിയോജകമണ്ഡലം കൗൺസിൽ പ്രവർത്തക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മുൻ എം.എൽ.എ ഡോ.എ. യൂനുസ് കുഞ്ഞിന്റെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഭരണിക്കാവ് ആസ്റ്റർ പി.എം.എഫ് ഹോസ്പിറ്റലുമായി സഹകരണത്തോടെ നടന്ന ക്യാമ്പ് ആയിക്കുന്നം അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. പോരുവഴി ഹുസൈൻ രക്തദാന സന്ദേശം നൽകി. താസ മൈതീൻകുഞ്ഞ്, പോരുവഴി സലിം, സൈദ് സുലൈമാൻ, സിയാദ് ചെളിക്കണ്ടം, പോരുവഴി ശിഹാബ്, ജാഫർ കൊച്ചുതുണ്ടിൽ, ഷാജി മൂലം കുറ്റിയിൽ, പോരുവഴി ഷാനവാസ്, സുധീർ കമ്പലടി, ഷംനാദ് നാല്മുക്ക്, കബീർ കൂവളത്തറ, വഹാബ് ഒല്ലായിൽ, അജ്മൽ കോടംതുണ്ടിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |