
കൊല്ലം: കശുഅണ്ടി മേഖലയിൽ സംസ്ഥാന സർക്കാർ വിദഗ്ദ്ധ സമിതിയെ വച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ പ്രഖാപിച്ച പാക്കേജ് അടിയന്തരമായി നടപ്പാക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. ജി.ലാലു ആവശ്യപ്പെട്ടു. അടഞ്ഞുകിടക്കുന്ന ഫാക്ടറികൾ പ്രവർത്തിപ്പിക്കുക, ഇ.എസ്.ഐ, പി.എഫ് അപാകത പരിഹരിക്കുക, കാർപ്പറേഷൻ -കാപ്പെക്സ് തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുക, പെൻഷൻ ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കശുഅണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ (എ.ഐ.ടി.യു.സി) കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര കൗൺസിൽ പ്രസിഡന്റ് ജി.ബാബു അദ്ധ്യക്ഷനായി. ആർ.സജിലാൽ, അയത്തിൽ സോമൻ, ആർ.മുരളീധരൻ, ബി.രാജു, വി.സുഗതൻ, ചന്ദ്രിക, ബി.അജയഘോഷ്, നാസർ എന്നിവർ സംസാരിച്ചു. എം സുരേന്ദ്രൻ, കെ.പി.വിശ്വവത്സലൻ, ജി.പ്രദീപ്, ഷാജി.എസ്.പള്ളിപ്പാടൻ, എം.സജീവ്, ജയിൻകുമാർ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |