SignIn
Kerala Kaumudi Online
Thursday, 22 October 2026 9.19 PM IST

ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: മൂന്ന് പ്രതികൾക്ക് 20 വർഷം കഠിനതടവ്

കൊല്ലം: പണം കൊടുക്കാത്തതിലുള്ള വിരോധത്തിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥനെ പാറകൊണ്ട് തലയിൽ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന്​ പ്രതികൾക്ക് 20 വർഷം കഠിന തടവ്. പെരുമ്പുഴ പ്ലാവിള പുത്തൻ വീട്ടിൽ താമസിക്കുന്ന വിനോദിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളായ പെരുമ്പുഴ വിളയിൽ പുത്തൻ വീട്ടിൽ രതീഷ് കുമാർ, പെരുമ്പുഴ മുണ്ടപ്പള്ളി വീട്ടിൽ ഷിജു, പെരുമ്പുഴ മുല്ലശേരിൽ വീട്ടിൽ രതീഷ് ബാബു എന്നിവർക്കാണ് 20 വർഷം വീതം കഠിനതടവിനും ഒരു ലക്ഷം രൂപവീതം പിഴയ്ക്കും കൊല്ലം അസി. സെക്​ഷൻ ജഡ്‌ജ് ഡോ. ടി.അമൃത ശിക്ഷിച്ചത്.

2014 ജനുവരി 3ന്​ വിനോദും സുഹൃത്ത് അജയകുമാറും രാത്രിയിൽ മോട്ടോർ സൈക്കിളിൽ യാത്ര ചെയ്ത് വരവെ വിനോദിനെയും സുഹൃത്തിനെയും അടിച്ചും ഇടിച്ചും കൊലപ്പെടുത്താൻ ശ്രമിക്കുകയും വിനോദിന്റെ നെറ്റിയിലും തലയിലും കല്ലുകൊണ്ട്​ ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനോദിനെ മൂന്ന്​ ദിവസം വെന്റിലേറ്ററിലും പിന്നീട് ഒരുവർഷത്തോളം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തും ചികിത്സിച്ചിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 14 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ ഹാജരാക്കുകയും ചെയ്തു. കുണ്ടറ പൊലീസ് ഇൻസ്പെക്ടർമാരായ എം.അനിൽകുമാർ, കെ.സദൻ എന്നിവർ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച് കേസിൽ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ.നിയാസ്, അഡ്വ. എസ്.ശാലിനി എന്നിവർ ഹാജരായി. സി.പി.ഒ മിനിമോൾ പ്രോസിക്യൂഷൻ സഹായിയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GEEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL