കരുനാഗപ്പള്ളി: സംസ്ഥാന ബഡ്ജറ്റിലെ നിർദ്ദേശങ്ങളിലും, ഭൂനികുതി 50 ശതമാനം വർദ്ധിപ്പിച്ചതിലും പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫീസികൾക്ക് മുന്നിൽ കോൺഗ്രസ് ധർണ നടത്തി. വടക്കുംതല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കും തല വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി സന്തോഷ് തുപ്പാശ്ശേരി ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിഷാ സുനീഷ് അദ്ധ്യക്ഷത വഹിച്ചു. തഴവ വില്ലേജ് ഓഫീസിനു മുന്നിൽ കെ.പി.സി.സി സെക്രട്ടറി ആർ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തഴവ ബിജു അദ്ധ്യക്ഷത വഹിച്ചു. പാവുമ്പ വില്ലേജ് ഓഫീസിനു മുന്നിൽ കെ.പി.സി.സി നിർവാഹക സമിതി അംഗം എം. അൻസാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു.
കരുനാഗപ്പള്ളി സൗത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി അണിവേലിക്കുളങ്ങര വില്ലേജ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഡി.സി.സി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എൻ. അജയകുമാർ ഉദ്ഘാടനം ചെയ്തു. സുരേഷ് പനക്കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷുഹൈൽ അൻസാരി മുഖ്യ പ്രഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |