കൊല്ലം: മതിലിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ വീട്ടിൽ നിന്ന് പണവും മൊബൈലും കവർന്നു. ഇന്നലെ പുലർച്ചെ 3.40 ഓടെയായിരുന്നു സംഭവം. പതിനായിരം രൂപയും ഫോണും എ.ടി.എം കാർഡുമാണ് കവർന്നത്. 90 വയസുള്ള കിടപ്പ് രോഗിയും ചെറുമകനും പരിചരിക്കുന്ന സ്ത്രീയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് ഉണർന്ന രോഗി മോഷ്ടാവ് മുൻവാതിലിലൂടെ പുറത്തേക്ക് കടക്കുന്നത് കണ്ടെങ്കിലും അനാരോഗ്യം കാരണം അദ്ദേഹത്തിന് ഒച്ചയെടുത്ത് മറ്റുള്ളവരെ ഉണർത്താനായില്ല. നിരീക്ഷണ ക്യാമറയിൽ നിന്ന് പൊലീസിന് ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മുൻവാതിൽ കുത്തിത്തുറന്നതിന് തെളിവില്ലെന്ന് അഞ്ചാലുംമൂട് പൊലീസ് പറയുന്നു. വാതിൽ പൂട്ടിയിരുന്നില്ലെന്ന സംശയവും പൊലീസിനുണ്ട്. സമീപത്തെ മറ്റൊരു വീട്ടിലും ഏകദേശം ഇതേ സമയം മോഷണശ്രമം നടന്നതിന്റെ ദൃശ്യം പൊലീസിന് ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |