SignIn
Kerala Kaumudi Online
Friday, 23 October 2026 11.27 PM IST

ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് കഞ്ചാവ് വില്പന; മൂന്നുപേർ പിടിയിൽ

കൊല്ലം: കൊല്ലം എക്സൈസ് റേഞ്ച് പാർട്ടി കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ മുണ്ടയ്ക്കൽ, പോളയത്തോട്, കോളേജ് ജംഗ്ഷൻ, ഇരവിപുരം പുത്തൻചന്ത തുടങ്ങിയ ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ സ്ഥിരമായി കോളേജ് വിദ്യാർത്ഥികൾക്കും മറ്റും കഞ്ചാവ് ഓട്ടോറിക്ഷായിൽ കറങ്ങി വില്പന നടത്തി കൊണ്ടിരുന്ന മൂന്നംഗ സംഘം പിടിയിലായി.

മുണ്ടയ്ക്കൽ തെക്കേവിള ദേശത്ത് കുന്നത്തുകാവ് നഗർ ദിയ ഹൗസിൽ ഡിവൈൻ (29), തെക്കേവിള മേലാച്ചുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ നന്ദു (23), കച്ചിക്കടവ് ദേശത്ത് മലയാറ്റുകിഴക്കതിൽ വീട്ടിൽസുബിൻ (29) എന്നിവരാണ് ഒന്നരക്കിലോ കഞ്ചാവുമായി പിടിയിലായത്. 50 ഗ്രാം കഞ്ചാവ് വീതം ചെറു പായ്ക്കറ്റുകളിലാക്കിയായിരുന്നു വില്പന. ഒരു പായ്ക്കറ്റ് 2000 രൂപയ്ക്കാണ് വില്പന നടത്തിയിരുന്നത്.

റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എ.ഷഹാലുദ്ദീൻ, ജി.ശ്രീകുമാർ, എസ്.ബിനുലാൽ, പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ്) ടി.ആർ. ജ്യോതി, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.സാലിം, ഗോകുൽ ഗോപൻ, ആസിഫ് അഹമ്മദ്, ആദിൽ ഷാ, പ്രതീഷ്.പി.നായർ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ എൽ.പ്രിയങ്ക, ജി.ട്രീസ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL