കൊല്ലം: കൂലി കുറവ് കാരണമാണ് കയർ മേഖലയെ തൊഴിലാളികൾ ഉപേക്ഷിക്കുന്നതെന്ന് കയർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ്.ബി ഇടമന പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കയർ തൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കയർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി പി.രാജമ്മ അദ്ധ്യക്ഷയായി. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി.ബാബു,
കയർ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് ഡി.സുകേശൻ, എ.ഐ.ടി.യു.സി ജില്ലാ ട്രഷറർ ബി.മോഹൻദാസ്, ജില്ലാ വൈസ് പ്രസിഡന്റ് ബി.ശങ്കർ, അഡ്വ. ആർ.സേതുനാഥ്, കയർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന എക്സി. അംഗം അനൂബ് അബ്ബാസ്, പ്രഭ എന്നിവർ സംസാരിച്ചു. കെ.രമണൻ, മോഹനൻ പിള്ള, രമണൻ, ലിജി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |