SignIn
Kerala Kaumudi Online
Friday, 23 October 2026 9.25 PM IST

നികുതി വർദ്ധനവ് പിൻവലിക്കണം: അൻസർ അസീസ്

ansar-
നികുതി വർദ്ധനവിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാൽക്കുളങ്ങര, കിളികൊല്ലൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കിളികൊല്ലൂർ വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്യുന്നു

കിളികൊല്ലൂർ: വിലവർദ്ധനവ് കൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരെ കൊള്ളയടിക്കുന്ന രീതിയിൽ ബഡ്ജറ്റിൽ വർദ്ധിപ്പിച്ച ഭൂനികുതി ഉൾപ്പടെയുള്ളവ പിൻവലിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിളികൊല്ലൂർ, പാൽക്കുളങ്ങര മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നികുതി വർദ്ധനവിൽ പ്രതിഷേധിച്ച് കിളികൊല്ലൂർ വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. കിളികൊല്ലൂർ മണ്ഡലം പ്രസിഡന്റ് അസീമുദ്ദീൻ, ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി കോതേത്ത് ഭാസുരൻ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ആനന്ദ് ബ്രന്മാനന്ദ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പാലത്തറ രാജീവ്, അയത്തിൽ നിസാം, ഷഹാലുദ്ദീൻ, സുബേർ തുണ്ടുവിള, അയത്തിൽ ശ്രീകുമാർ, ഷാജി പറങ്കിമാംവിള, ലൈലാ കുമാരി, ബിജു പുളിയത്തുമുക്ക്, അനിൽകുമാർ, ഇലവന്തി വർഗീസ്, നാസർ, ഉപേന്ദ്രൻ, ശശിധരൻപിള്ള, രമാദേവി, പാറശേരി ശശി, പ്രസാദ്, മണികണ്ഠൻ, വത്സലകുമാരി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL