SignIn
Kerala Kaumudi Online
Friday, 23 October 2026 10.19 PM IST

കൊല്ലം പോർട്ടിന് തിരിച്ചടി... അടുപ്പിക്കാവുന്ന കപ്പലുകളുടെ ഡ്രാഫ്ട് അളവ് വെട്ടിക്കുറച്ചു

കൊല്ലം: ഡ്രഡ്ജ് ചെയ്ത് മണൽ നീക്കാത്തതിനാൽ കൊല്ലം പോർട്ടിൽ അടുപ്പിക്കാവുന്ന കപ്പലുകളുടെ ഡ്രാഫ്ട് അളവ് (ജലോപരിതലത്തിൽ നിന്ന് താഴേക്കുള്ള ഭാഗം) വെട്ടിച്ചുരുക്കി. നേരത്തെ 7.2 മീറ്റർ വരെ ഡ്രാഫ്ടുള്ള കപ്പലുകൾ അടുപ്പിക്കാമായിരുന്നു. എന്നാലിപ്പോൾ വേലിയേറ്റ സമയത്ത് 6.2 മീറ്റർ വരെയും സാധാരണ സമയങ്ങളിൽ 5.6 മീറ്റർ വരെയും ഡ്രാഫ്ടുള്ള കപ്പലുകളേ അടുപ്പിക്കാൻ കഴിയൂ.

നാവിഗേഷൻസ് സേഫ്ടി ഇൻ പോർട്ട്സ് കമ്മിറ്റി പ്രതിനിധികൾ കഴിഞ്ഞ മാസം നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് അടുപ്പിക്കാവുന്ന കപ്പലുകൾക്ക് നിയന്ത്രണം വന്നത്. അടുപ്പിക്കാവുന്ന കപ്പലുകളുടെ നീളം 178.8 മീറ്ററിൽ നിന്ന് 165 മീറ്ററായും വെട്ടിച്ചുരുക്കി. ഇതോടെ ഇടത്തരം കപ്പലുകളെ അടുപ്പിക്കാൻ കഴിയൂ. കൂടുതൽ ഭാരം വഹിക്കുന്ന കപ്പലുകൾക്ക് സ്വാഭാവികമായും ഡ്രാഫ്ടിന്റെ അളവ് കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ കൂടുതൽ ലോഡുമായി കപ്പലുകൾക്ക് എത്താനാകില്ല. ദേശീയപാത വികസനത്തിന് കൊല്ലം പോർട്ട് വഴി വിദേശത്ത് നിന്ന് പാറ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് പുതിയ നിയന്ത്രണം തിരിച്ചടിയായിട്ടുണ്ട്. കൂടുതൽ ഭാരമുള്ള കപ്പലുകൾ എത്തിയാൽ മണലിൽ പുതയാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് നിയന്ത്രണം.

ഡ്രഡ്ജിംഗ് 10 വർഷം മുമ്പ്

 പത്ത് വർഷം മുമ്പാണ് ഒടുവിൽ ഡ്രഡ്ജിംഗ് നടന്നത്

 ഡ്രഡ്ജിംഗിന് ഹാർബർ എൻജിനിയറിംഗ് വകുപ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റ് പലതവണ സർക്കാരിന് നൽകിയെങ്കിലും പണം അനുവദിച്ചില്ല

 ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റിൽ കൊല്ലം പോർട്ടിൽ ഡ്രഡ്ജിംഗിന് 110.33 കോടിയുടെ പദ്ധതി പരിഗണനിയിലുണ്ടെന്ന് പറഞ്ഞെങ്കിലും പണം അനുവദിച്ചിട്ടില്ല

കൊല്ലം പോർട്ടിൽ കപ്പൽ എത്തിക്കാൻ തീവ്രമായ ശ്രമം നടക്കുന്ന ഘട്ടത്തിൽ ഡ്രാഫ്ട് അളവും നീളവും വെട്ടിക്കുറച്ചത് തിരിച്ചടിയാണ്. കൂടുതൽ സാദ്ധ്യത ചരക്ക് കപ്പലുകൾക്കാണ്. എത്രയും വേഗം ഡ്രഡ്ജ് ചെയ്ത് ആഴം വർദ്ധിപ്പിക്കണം.

ഷിപ്പിംഗ് ഏജന്റ് അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL