SignIn
Kerala Kaumudi Online
Friday, 23 October 2026 11.27 PM IST

വഖഫ് സംരക്ഷണ സായാഹ്ന സംഗമം

photo
കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വഖഫ് സംരക്ഷണ സായാഹ്ന പ്രതിഷേധ സംഗമം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മുസ്ലിം സമൂഹത്തിന്റെ വിശ്വാസത്തിന്മേൽ ഭരണകർത്താക്കൾ കടന്നു കയറി സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്ന നീക്കം അവസാനിപ്പിക്കണമെന്ന് സി.ആർ. മഹേഷ് എം.എൽ.എ ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി താലൂക്ക് ജമാ അത്ത് യൂണിയന്റെ ആഭിമുഖ്യത്തിൽ ടൗൺ ക്ലബ്ബിൽ സംഘടിപ്പിച്ച വഖഫ് സംരക്ഷണ പ്രതിഷേധ.സായാഹ്ന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് ജമാഅത്ത് യൂണിയൻ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. കെ.എ. ജവാദ്, അഡ്വ. കെ.പി. മുഹമ്മദ്, എം. അൻസാർ, സിയാദ് വലിയവീട്ടിൽ, തൊടിയൂർ താഹ, മനാഫ് വടകുംതല, ഖലീലുദ്ദീൻ പൂയപ്പള്ളിൽ, വാഴത്ത് ഇസ്മയിൽ , ലത്തീഫ് കരുനാഗപ്പള്ളി എന്നിവർ സംസാരിച്ചു. ടൗൺ ജുമാ മസ്ജിദ് ഇമാം മുഹമ്മദ് ഷാഹിദ് അൽ ഖാസിമി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL