SignIn
Kerala Kaumudi Online
Friday, 23 October 2026 11.27 PM IST

യൂത്ത് കോൺഗ്രസ് അനുസ്മരണ സദസ്

sratha-
യൂത്ത് കോൺഗ്രസ് കുണ്ടറ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണനല്ലൂർ ജംഗ്ഷനിൽ നടത്തിയ രക്തസാക്ഷികളുടെ അനുസ്മരണ സദസ് ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: യൂത്ത് കോൺഗ്രസ് കുണ്ടറ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണനല്ലൂർ ജംഗ്ഷനിൽ രക്തസാക്ഷികളുടെ അനുസ്മരണ സദസ് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് കുണ്ടറ നിയോജക മണ്ഡലം പ്രസിഡന്റ് സനൂബ് സജീർ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആക്രമണം അഴിച്ചുവിടാനാണ് സി.പി.എമ്മിന്റെ ശ്രമമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നും ശുഹൈബും ശരത്തും കൃപേഷും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇടനെഞ്ചിൽ എന്നും ജ്വലിച്ചു നിൽക്കുമെന്നും ഫൈസൽ കുളപ്പാടം പറഞ്ഞു.

യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അതുൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കൗശിക് എം.ദാസ് മുഖ്യപ്രഭാഷണം നടത്തി. കെ.എസ്‌.യു ജില്ലാ വൈസ് പ്രസിഡന്റ് റിജിൻ.എസ്.പണിക്കർ മുഖ്യാതിഥിയായി. കോൺഗ്രസ് തൃക്കോവിൽ വെട്ടം ബ്ലോക്ക് പ്രസിഡന്റ് എ.എൽ.നിസാമുദ്ദീൻ, കണ്ണനല്ലൂർ ടൗൺ മണ്ഡലം പ്രസിഡന്റ് സുധീർ ചേരിക്കോണം, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജേക്കബ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ തൗഫീഖ്, നിസാമുദ്ദീൻ, കെ.എസ്.യു നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ നിറ്റോ, ഇജാസ് എന്നിവർ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് കുണ്ടറ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഹാഷിം നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL