SignIn
Kerala Kaumudi Online
Friday, 23 October 2026 1.26 PM IST

മോഹം ചിലങ്കകെട്ടി, ശിഷ്യരെ സാക്ഷിയാക്കി അരങ്ങേറ്റം

raji

കൊല്ലം: സ്കൂളുകളിലും കലോത്സവവേദികളിലും കുട്ടികളുടെ നൃത്തച്ചുവടുകൾ മനം കീഴടക്കിയപ്പോൾ ഡാൻസ് പഠിക്കാനിറങ്ങിത്തിരിച്ച അദ്ധ്യാപിക ശിഷ്യർക്ക് മുന്നിൽ അരങ്ങേറ്റം കുറിച്ചു. കരുനാഗപ്പള്ളി തൊടിയൂർ ശ്രീബുദ്ധ സെൻട്രൽ സ്കൂളിലെ അദ്ധ്യാപികയും തഴവ കുതിരപ്പന്തി കൃഷ്ണതീർത്ഥത്തിൽ ആർ.അജികുമാറിന്റെ ഭാര്യയുമായ രാജി അജികുമാറാണ് ഭരതനാട്യച്ചുവടുകളാൽ വേദിയെ ധന്യമാക്കിയത്. തഴവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഒന്നാം ഉത്സവത്തോടനുബന്ധിച്ച് കുട്ടികളും രക്ഷിതാക്കളും നാട്ടുകാരുമടങ്ങുന്ന വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിലായിരുന്നു അരങ്ങേറ്റം.

സമൂഹമാദ്ധ്യമങ്ങളിലും ആനുകാലികങ്ങളിലും കവിതകളെഴുതാറുള്ള രാജി ഒരു വർഷം മുമ്പാണ് നൃത്ത പഠനമെന്ന ഏറെക്കാലമായുള്ള മോഹത്തിന് ചിലങ്കകെട്ടിയത്. സ്കൂൾ സമയത്തിന് ശേഷം ദിവസവും വൈകുന്നേരം തഴവ അമ്പലമുക്ക് കേന്ദ്രീകരിച്ച് ഡാൻസ് പഠിപ്പിക്കുന്ന ഉമാ വിജയകുമാറിന്റെ കീഴിലായിരുന്നു നൃത്തപഠനം. അരങ്ങേറ്റം സമൂഹ മാദ്ധ്യമങ്ങളിലും വൈറലായി. പ്രവാസിയായിരുന്ന അജികുമാറിന്റെയും ബിരുദധാരിയായ മകൾ തീർത്ഥയുടെയും സുഹൃത്തുക്കളുടെയും പിന്തുണയും പ്രോത്സാഹനവുമാണ് തന്റെ നേട്ടത്തിന് പിന്നിലെന്നും പഠനം തുടരാനാണ് തീരുമാനമെന്നും രാജി അജികുമാർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL