കൊല്ലം: നിരത്തിൽ കുട്ടി ഡ്രൈവറുമാരുടെ എണ്ണം വർദ്ധിച്ചതോടെ പണി കിട്ടിയത് വീട്ടിലിരിക്കുന്ന മാതാപിതാക്കൾക്ക്. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ കേസെടുക്കുക വാഹന ഉടമകൾക്കെതിരെയാണ്. അതിൽ മാതാപിതാക്കളും ബന്ധുക്കളും ഉൾപ്പെടും.
പിടിക്കപ്പെട്ടവയിൽ ഏറെയും സ്‌കൂട്ടറുകളാണ്. ജില്ലയിൽ പലയിടങ്ങളിലും നടക്കുന്ന വാഹനപകടങ്ങളിൽ കുട്ടി ഡ്രൈവർമാർ ഏറെയുണ്ട്. എന്നാൽ കേസ് രജിസ്റ്റർ ചെയ്യാതെ മുന്നോട്ടു പോവുകയാണ് പതിവ്. പ്രായപൂർത്തിയാകാത്തവർ പൊതുനിരത്തിൽ വാഹനമോടിക്കുന്ന പ്രവണത കൂടിവരുന്ന സാഹചര്യത്തിൽ പൊലീസും മോട്ടർ വാഹന വകുപ്പും ശക്തമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
കുട്ടി ഡ്രൈവർമാർ വാഹനം ഓടിച്ചതിന് കേസെടുത്തതിന്റെ പകുതിയോളം പേർ സ്ത്രീകളാണ്. ഇത്തരം കേസുകളിൽ ഏറെപ്പേരുടെയും ഭർത്താവ് വിദേശത്താണ്.
മൂന്നുമാസം തടവും 25,000 രൂപ പിഴയും
കുട്ടികൾക്ക് വാഹനം കൊടുത്താൽ മോട്ടോർ വാഹന നിയമത്തിലെ 199 എ വകുപ്പിൽ മൂന്നുമാസം വരെ തടവും അല്ലെങ്കിൽ 25,000 രൂപ പിഴയുമാണ് ശിക്ഷ
വാഹനത്തിന്റെ ആർ.സി ബുക്ക് ഒരു വർഷത്തേക്ക് റദ്ദാക്കും
വാഹനമോടിച്ച കുട്ടിക്ക് 25 വയസ് വരെ ലൈസൻസ് ലഭിക്കില്ല
വാഹനം അപകടത്തിൽപ്പെട്ടാൽ ഇൻഷ്വറൻസ് തുക ലഭിക്കില്ല
ഇരയ്ക്ക് വലിയ നഷ്ടപരിഹാരം സ്വന്തമായി നൽകേണ്ടി വരും
കുട്ടിക്കൂട്ടം നിയമലംഘനം തുടരുകയാണ്. പലപ്പോഴും കുട്ടികളുടെ ഭാവിയും പ്രായവും കണക്കിലെടുത്ത് താക്കീത് ചെയ്ത് വിട്ടയയ്ക്കുകയാണ് പതിവ്.
പൊലീസ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |