കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെ മെഗാ തൊഴിൽമേള സംഘടിപ്പിക്കും. നാളെ രാവിലെ 9 മുതൽ കൊല്ലം എസ്.എൻ വിമൻസ് കോളേജിലാണ് മേള. വിവിധ പദ്ധതികൾ, വകുപ്പുകൾ, കുടുംബശ്രീ മിഷന്റെ ഡി.ഡി.യു.ജി.കെ.വൈ, കേരള നോളജ് ഇക്കോണമി മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളിൽ നിന്നുള്ള സ്ഥാപനങ്ങൾ പങ്കെടുക്കും. 40 കമ്പനികളിൽ നിന്നായി 1100 പ്രാദേശിക അവസരങ്ങൾ ഉൾപ്പടെ 5000 തൊഴിലവസരങ്ങളാണുള്ളത്.
എസ്.എസ്.എൽ.സി, പ്ലസ് ടു, പ്രൊഫഷണൽ ഡിഗ്രി, ഡിപ്ലോമ അടിസ്ഥാന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ/സി.വിയുടെ കുറഞ്ഞത് മൂന്ന് പകർപ്പെങ്കിലും കരുതണം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടാകും. തൊഴിലവസരങ്ങളുടെ വിശദ വിവരങ്ങൾക്ക് കുടുംബശ്രീ സി.ഡി.എസ്, ആർ.പി, കമ്മ്യൂണിറ്റി അംബാസഡർ, വിജ്ഞാന കേരളം ബ്ലോക്ക് തല ജോബ് സ്റ്റേഷൻ എന്നിവയെ സമീപിക്കാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |