
കൊല്ലം: വടക്കേവിള ശ്രീനാരായണ കോളേജ് ഓഫ് ടെക്‌നോളജിയിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ 'മിലോഞ്ച്-2025' എന്ന പേരിൽ ടെക് ഫെസ്റ്റും, കൾച്ചറൽ ഫെസ്റ്റും, ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു. പെറ്റബിറ്റ് ടെക്‌നോളജീസ് മേധാവി എം.എസ്.അനന്ദു ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സി.അനിത ശങ്കർ അദ്ധ്യക്ഷയായി. എസ്.എൻ.ഐ.ടി പ്രിൻസിപ്പൽ ഡോ. ടി. മഹാലക്ഷ്മി, വിവിധ വകുപ്പ് മേധാവികളായ എസ്.സീത, ഷീബ പ്രസാദ്, അപർണ കോനത്ത്, കോളേജ് യൂണിയൻ ചെയർമാൻ ശരത്ത് ഉല്ലാസ് തുടങ്ങിയവർ സംസാരിച്ചു. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ മേധാവി ശാലിനി.എസ്.നായർ സ്വാഗതവും പ്രോഗ്രാം കൺവീനർ ശ്രുതി ദാസ് നന്ദിയും പറഞ്ഞു. തുടർന്ന് ക്വിസ് കോമ്പറ്റീഷൻ, കോഡ് ഡി ബഗ്, ട്രഷർ ഹണ്ട്, മൊബൈൽ ഗെയിമിംഗ്, ലോജിക്കൽ ആൻഡ് ഗയിം സോൺ, ഫുഡ് ഫെസ്റ്റ്, കൾച്ചറൽ ഫെസ്റ്റ് എന്നീ മത്സരങ്ങൾ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |