
കൊല്ലം: ജില്ലാ പഞ്ചായത്ത് അഴിമതിയുടെ കൂടാരമായി മാറിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ആരോപിച്ചു. ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ ശ്രുതിലയം പദ്ധതിയിൽ അഴിമതിയും ക്രമക്കേടും ആരോപിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ ജില്ലാ പഞ്ചായത്ത് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരേ കുടുംബത്തിലെ ഒന്നലധികം പേർക്ക് റേഡിയോ വിതരണം ചെയ്തു. നിലവാരമുള്ള കമ്പനിയുടെ ക്വട്ടേഷൻ ഉണ്ടായിരുന്നിട്ടും കുറഞ്ഞ എഫ്.എം റേഡിയോ കൂടിയ വിലയ്ക്ക് വാങ്ങി എന്നതടക്കം ലക്ഷണക്കിന് രൂപയുടെ ക്രമക്കേടാണ് പദ്ധതിയിൽ നടന്നതെന്നും വിഷ്ണു സുനിൽ പന്തളം പറഞ്ഞു. യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ലി പ്രസിഡന്റ് അസ്ന അർഷാദ് അദ്ധ്യക്ഷയായി. നേതാക്കളായ കൗശിക്.എം.ദാസ്, ആഷിക് ബൈജു, ഉല്ലാസ് ഉളിയക്കോവിൽ, ഷമീർ ചാത്തനാംകുളം, പ്രൊഫ. ശൂരനാട് വിഷ്ണു വിജയൻ, അജ്മൽ പള്ളിമുക്ക്, ഹർഷാദ് മുതിരപ്പറമ്പ്, രമേഷ് കടപ്പാക്കട, സെയ്ദലി പള്ളിമുക്ക്, ഫവാസ്, ഉനൈസ് പനയം, ഷിബു തൃക്കടവൂർ, ജയൻ കോവിൽവട്ടം, തോപ്പിൽ റിയാസ്, ഡിറ്റു, സുദർശൻ ബാബു, നിസാം മുളങ്കാടകം, അയത്തിൽ ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |